നിങ്ങളൊക്കെ മഴ നനയുമ്പോള്‍ എനിയ്‌ക്കെന്തിനാ കുട; പെരുമഴയത്ത് ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്തി ടൊവിനോ; കാണികള്‍ക്കായി ഡയലോഗ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മടിയേതുമില്ലാതെ കിടുക്കന്‍ പെര്‍ഫോമന്‍സും; കോതമംഗലത്ത് ഉദ്ഘാടനത്തിനെത്തിയ ടൊവിനോ തകര്‍ത്തത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖര്‍
നിങ്ങളൊക്കെ മഴ നനയുമ്പോള്‍ എനിയ്‌ക്കെന്തിനാ കുട; പെരുമഴയത്ത് ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്തി ടൊവിനോ; കാണികള്‍ക്കായി ഡയലോഗ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മടിയേതുമില്ലാതെ കിടുക്കന്‍ പെര്‍ഫോമന്‍സും; കോതമംഗലത്ത് ഉദ്ഘാടനത്തിനെത്തിയ ടൊവിനോ തകര്‍ത്തത് ഇങ്ങനെ

താരത്തിന് കൃത്യമായ ഷെഡ്യൂള്‍ ഉണ്ടെന്നും ഇതു പ്രകാരം സിനിമകള്‍ തീര്‍ക്കേണ്ടതിനാല്‍ എത്താന്‍ വൈകുമെന്നും ആങ്കറായി സ്റ്റേജിലുണ്ടായിരുന്ന യുവതി പറഞ്ഞപ്പോള്‍ മഴ നനഞ്ഞു നിന്ന ആരാധകര്‍ക്ക് വിഷമമായി ... തുള്ളിച്ചാടി കീ ജെ വിളിച്ചിരുന്നവര്‍ നിശബ്ദരായി ...നിമിഷങ്ങള്‍ കഴിഞ്ഞില്ല പരിസരത്ത് ജനക്കൂട്ടം ആര്‍പ്പുവിളിയും ആഹ്‌ളാദാരവും മുഴക്കുന്നത് ദ്യശ്യമായി. മഴനയാതെ കിട്ടിയ സൗകര്യത്തില്‍ നിന്നിരുന്നവരും കൂട്ടത്തോടൊപ്പം ചേര്‍ന്നപ്പോള്‍ പ്രദേശം ജനസാഗരമായി.

ഇതിനിടെ ഒരു തൂവാല പോലും തലയിലിടാതെ സ്റ്റേജിലേയ്ക്ക് താരത്തിന്റെ മാസ്സ് എന്‍ട്രി. പിന്നാലെ ആരോ ഒരു കുടയുമായി ഓടിയെത്തിയെങ്കിലും വേണ്ടെന്ന് ആഗ്യം കാണിച്ച് മടക്കി .പിന്നാലെ മരണ മാസ് ഡയലോഗ്... നിങ്ങളൊക്കെ മഴ നനയുമ്പോള്‍ എനിയ്‌ക്കെന്തിനാ കുട... ഒരു മഴ നനഞ്ഞാല്‍ നമുക്കൊന്നും ഒന്നും സംഭവിയ്ക്കില്ലന്നേ .. പറഞ്ഞു തീര്‍ന്നിതും ആരാധകവൃന്തം നിര്‍ത്താതെ കൈയ്യടിച്ചു. എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു ടോവിനോ ..ടോവിനോ ... ഇതാണ് ടോവിനോ. കോതമംഗലത്തെത്തിയ നടന്‍ ടോവിനോയുടെ ആരാധകരെല്ലാം ഇന്ന് മനം നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങിയത്.

സെല്‍ഫിയടുക്കാനും സൗഹൃദം പങ്കിടാനുമെത്തിയ മുഴുവന്‍ പേരോടും പ്രതികൂല കാലവസ്ഥയെ അവഗണിച്ചും ചരിച്ചും കുശലം പറഞ്ഞുമാണ് താരം തിരികെ പോയത്. നാലും അഞ്ചും തവണ പിടിച്ചു നിര്‍ത്തി സെല്‍ഫിയെടുത്തവര്‍ ഒന്നു കുടി ... എന്നു പറഞ്ഞ് അടികൂടിയപ്പോള്‍  ഇതുതന്നെ പണിയായി നടക്കല്ലേ ചേട്ടാ ..എന്ന് സ്‌നേഹത്തോടെ ശാസിയ്ക്കാനും താരം മടി കാണിച്ചില്ല. കോതമംഗലത്ത് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ച ബിഗ് ഡിസയര്‍ ടെക്സ്റ്റയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിട്ടാണ് ടോവിനോ തോമസ് എത്തിയത് രാവിലെ 10-നായിരുന്നു. ഉദ്്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും മഴ ശക്തമായതിനാല്‍ അല്‍പ്പം നീണ്ടു. ഉദ്ഘാടന പരിപാടിയില്‍ ജനപ്രതിനിധികളും പൗരപ്രമുഖരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.

ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കാലാവസ്ഥ അനുകൂലം.താരം വീണ്ടും സ്റ്റേജിലേയ്‌ക്കെത്തി ആരാധകരോട് നന്ദി പ്രകടനം നടത്തി.മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഡയലോഗ് പറയണമെന്ന് പരക്കെ ആവശ്യമുയരുന്നുണ്ടെന്ന് ആങ്കര്‍ അറിയിച്ചപ്പോള്‍ താരം ഒരു മടിയും കൂടാതെ ലൂസിഫറിലെ കിടുക്കന്‍ ഡയലോഗ് പുറത്തെടുത്തു. മുണ്ട് ഉടുക്കാനും അറിയാം .. മടക്കി കുത്താനുമറിയാം വേണ്ടിവന്നാല്‍ രണ്ട് തെറി വിളിയ്ക്കാനുമറിയാം. 

പിന്നെയും ഒന്നു രണ്ട് ഡയലോഗുകള്‍ കൂടി താരം പറഞ്ഞെങ്കിലും കൈയ്യടികള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി.തിരികെ കയറുബോള്‍ ഒരു വട്ടം കൂടി താരം ആരാധകര്‍ക്ക് നേരെ കൈ വീശീ .. പിന്നെ കാറ് മുമ്പോട്ട് .. നിമിഷങ്ങള്‍ക്കുള്ളില്‍  ടോപ്പിലെ ഗ്ലാസ്സ് മാറ്റി കാറിനുള്ളില്‍ എഴുന്നേറ്റ് നിന്ന് ഒരിക്കല്‍ കൂടി ടോവിനോ ആരാധകര്‍ക്ക് നന്ദി പറഞ്ഞു.

പിന്നെ മൊബൈലെടുത്തു ... സെല്‍ഫിയെടുത്ത് തുടങ്ങി . ചുറ്റുമുള്ള ആരാധകരെ മുഴുവന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു പിന്നീട് താരം.ജനക്കൂട്ടത്തില്‍ നിന്നകലുന്നതു വരെ താരം സെല്‍ഫിയെടുക്കല്‍  തുടരുന്നതും കാണാമായിരുന്നു.

tovino thomas mass entry kothamangalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES