ഇവേളയ്ക്ക് ശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ എത്തി ടോവിനോ തോമസ്; ഗംഭീര സ്വീകരണമൊരുക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
 ഇവേളയ്ക്ക് ശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ എത്തി ടോവിനോ തോമസ്; ഗംഭീര സ്വീകരണമൊരുക്കി അണിയറപ്രവര്‍ത്തകര്‍

ള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വയറില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ താരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്നു നടന്‍. അപകടം നേരിട്ടപ്പോള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കളള്‍ക്കും ആരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പുത്തന്‍ വാഹനം സ്വന്തമാക്കാന്‍ എത്തിയ ടൊവിനോയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ വിശ്രമങ്ങള്‍ക്കും ഇടവേളയ്ക്കും ഒടുവി്ല്‍ ഷൂട്ടിങ് തിരക്കുകളിലേക്ക് വീണ്ടും തിരിഞ്ഞിരിക്കയാണ് ടൊവിനോ തോമസ്. 

കാണെക്കാണെ'എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഗംഭീര വരവേല്‍പ്പാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നല്‍കിക്കൊണ്ടായിരുന്നു ടൊവിനോയെ സ്വീകരിച്ചത്. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാണെക്കാണെ.
പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്.

Read more topics: # tovino thomas,# back shooting sets
tovino thomas back shooting sets

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES