മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തില്‍ നിന്നാണെന്നും സിനിമയിലും കരിയറിലും തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞാലും അത് അങ്ങനെ തന്നെയാണെന്നും ടൊവിനോ പറയുന്നു.
കുറിപ്പും പ്രിയപ്പെട്ടവള്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തൊരുക്കിയ ഒരു വിഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ രണ്ടില്‍ നിന്ന് നാലായി വളര്‍ന്നു. ഒരു ജോഡിയില്‍ നിന്ന് ഒരു ടീമിലേക്ക് എത്തി!ഞങ്ങള്‍ എണ്ണമറ്റ ഓര്‍മ്മകള്‍ സൃഷ്ടിച്ചു, ചിലപ്പോഴൊക്കെ ഞങ്ങള്‍ നേര്‍ത്തു, ചിലപ്പോഴൊക്കെ വളര്‍ന്നു...ഇതിനിടയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം ആശ്രയവും കരുത്തുമായി. ഒരു സംശയവുമില്ല, എന്റെ അസ്തിത്വത്തിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം നീയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍... '.- ടൊവിനോ കുറിച്ചതിങ്ങനെ. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ അറിയിക്കുന്നുണ്ട്
അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം, അദൃശ്യജാലകങ്ങള്‍, അന്വേഷിപ്പിന്‍ കണ്ടെത്തും, ഐഡന്റിന്റി, എമ്പുരാന്‍ എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍.