മലയാളത്തിന്റെ പ്രിയതാരമാണ് ടൊവിനോ തോമസ്. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. തഹാന്‍ എന്ന ഒരു മകന്‍ കൂടി താരത്തിന് ജനിച്ചിരിക്കയാണ്. കുഞ്ഞ് താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. മാമോദീസ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ വളര്‍ത്ത് തത്തയുടെ മനോഹരമായ വീഡിയോ പങ്കുവച്ച് എത്തിയിരിക്കയാണ് താരം. കുഞ്ഞായിരിക്കുമ്പോള്‍ തത്തയെ ഫീഡ് ചെയ്യുന്നത് മുതല്‍ തൂവലൊക്കെ വന്ന് പറന്ന് പൊങ്ങുന്നത് വരെയുളള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.