കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയന്, നവാഗതനായ പ്രേം നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' തയ്യല്‍ മെഷീന്'. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എന്റര്ടെയിന്മെന്റസിന്റെ ബാനറില്‍ ഗോപിക ഗോപ്സ് ആണ് നിര്‍മ്മിക്കുന്നത്.രതീഷ് പട്ടിമറ്റം, ബീബു സര്‍ഗി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രാകേഷ് കൃഷ്ണന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു.
തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങള് ഉടന്‍ അറിയിക്കും. എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്, മ്യൂസിക്ക്: ദീപക് ജെ.ആര്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആര്‍ട്ട്: മഹേഷ് ശ്രീധര്‍, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെല്, സൗണ്ട് മിക്സിങ്: ലൂമിനാര്‍ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ പി, വി.എഫ്.എക്സ്: എസ്.ഡി.സി, സ്റ്റില്‍സ്: വിമല്‍ കോതമംഗലം, പി.ആര്.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: പ്ലമേറിയ മൂവീസ്, ഡിസൈന്‍സ്: സൂരജ് സുരന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.