വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ പാക്കപ്പ് ആയി. രസകരമായൊരു പാക്കപ്പ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രോമാഞ്ചം സിനിമയിലെ അര്‍ജുന്‍ അശോകന്റെ തല കുലുക്കിയുളള പ്രത്യേക ആക്ഷന്‍ വെച്ചാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് , വിക്രം, മാളവിക മേനോന്‍ അടക്കമുളള അണിയറപ്രവര്‍ത്തകര്‍ ഈ ആക്ഷന്‍ കാണിക്കുന്നത് വീഡിയോയില്‍ കാണാം.
സിനിമയ്ക്കായി വമ്പന്‍ മേക്കോവറാണ് വിക്രം നടത്തിയത്. തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു സൂപ്പര്‍ ഹിറ്റാകും തങ്കലാന്‍. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക.മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്.