70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ ജോര്‍ദ്ദാനിലെത്തി അല്ലി;ബാഗും തൊപ്പിയുമണിഞ്ഞ് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന മകളുടെ ചിത്രത്തിനൊപ്പം കുറിപ്പുമായി സുപ്രിയ

Malayalilife
70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ ജോര്‍ദ്ദാനിലെത്തി അല്ലി;ബാഗും തൊപ്പിയുമണിഞ്ഞ് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന മകളുടെ ചിത്രത്തിനൊപ്പം കുറിപ്പുമായി സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളില്‍ വളരെ വിരളമായേ മകള്‍ അല്ലി എന്ന അലംകൃത കടന്നു വരാറുള്ളൂ. കഴിവതും മകളുടെ മുഖം വ്യക്തമല്ലാത്ത പോസ്റ്റുകളാണ് കാണാന്‍ കഴിയുക. പതിവ് തെറ്റാതേ ഇത്തവണയും സുപ്രിയ പങ്ക് വച്ച പോസ്റ്റിലും അത് തന്നെയാണ് ഉള്ളത്.

അല്ലിയുടെ ഒരു യാത്രയുടെ ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അല്ലി ആരെ കാണാനാണ് പോകുന്നതെന്നും സുപ്രിയ വെളിപ്പെടുത്തുന്നുണ്ട്. 70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു എന്നാണ് സുപ്രിയ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കുട്ടി ബാഗും തൊപ്പിയുമൊക്കെ വച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന അല്ലിയെയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മണലാര്യത്തില്‍ കൂടി യാത്ര ചെയ്യുന്ന വീഡിയോ കൂടി സുപ്രിയ പങ്ക് വച്ചിട്ടുണ്ട്.

നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോര്‍ദാനിലാണ്. അല്ലിയും സുപ്രിയയും പോകുന്നത് ജോര്‍ദാനിലേക്കാണെന്നാണ് മനസിലാകുന്നത്. മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്.

Read more topics: # സുപ്രിയ,# അല്ലി
supriya shares allys travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES