സണ്ണി ലിയോണ്‍ ഭര്‍ത്താവിന് കൊടുത്ത മുട്ടന്‍ പണി; പാവം പേടിച്ച് വിറച്ചുപോയി; വീഡിയോ വൈറൽ

Malayalilife
സണ്ണി ലിയോണ്‍ ഭര്‍ത്താവിന് കൊടുത്ത മുട്ടന്‍ പണി; പാവം പേടിച്ച് വിറച്ചുപോയി; വീഡിയോ വൈറൽ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം ഇപ്പോള്‍ സണ്ണി പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബറിനെ പറ്റിക്കുന്നൊരു പ്രാങ്ക് വീഡിയോ ആണിത്.

അടുക്കളയില്‍ പച്ചക്കറി അരിയുന്നതിനിടെ തന്റെ വിരല്‍ മുറിഞ്ഞുപോയതായി പറഞ്ഞ് ഭര്‍ത്താവിനിട്ട് എട്ടിന്റെ പണിയാണ് സണ്ണി നല്‍കിയത്.കൃത്യമമായ വിരലും രക്തവും കത്തിയും എല്ലാം തയ്യാറാക്കി വെച്ച് സണ്ണ്ി അലറിക്കരയുകയായിരുന്നു. ഓടിയെത്തി ഇത് കണ്ട് വെപ്രാളപ്പെട്ട ഭര്‍ത്താവ് ചെയ്യുന്നതൊക്കെ കണ്ട് ഊറിചിരിക്കയായിരുന്നു സണ്ണി ഇതൊക്കെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. രസകരമായ വീഡിയോ കാണൂ.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES