ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്ന ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സണ്ണി ഡിയോളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത പുക്കാര്‍, ബര്‍സാത്ത് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.
രാജ് കുമാര്‍ സന്തോഷി അഭിനയിച്ച ഏക ചിത്രമായ ഹാലോയുടെ ഛായാഗ്രാഹകനും സന്തോഷ് ശിവനായിരുന്നു. പതിറ്റാണ്ടുകളുടെ ബന്ധമാണ് ഇരുവരും തമ്മില്‍. സണ്ണി ഡിയോള്‍, രാജ് കുമാര്‍ സന്തോഷി, ആമിര്‍ ഖാന്‍ എന്നിവര്‍ ആദ്യമായാണ് ഒരുമിക്കുന്നത്. ഗാനങ്ങള്‍ ജാവേദ് അക്തര്‍, സംഗീതം എ.ആര്‍. റഹ്മാന്‍. ലാഹോര്‍ 1947 ഇന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും