Latest News

  ഈ കുടുംബചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍; മനോഹരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്; അച്ഛന്റെ മടിയിലിരിക്കുന്ന ആലിയെ കണ്ട സന്തോഷം പങ്കിട്ട് സുപ്രിയയും

Malayalilife
  ഈ കുടുംബചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍; മനോഹരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്;  അച്ഛന്റെ മടിയിലിരിക്കുന്ന ആലിയെ കണ്ട സന്തോഷം പങ്കിട്ട് സുപ്രിയയും

ലയാളികള്‍ക്ക് ഏറെ അടുപ്പമുളള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും ഭാര്യ മല്ലിക സുകുമാരനുമൊക്കെ സുകുമാരന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്താറുണ്ട്. ആ ഓര്‍മ്മകളിലാണ് ഇവര്‍ ജീവിക്കുന്നതും. ഇവരുടെ കുടുംബച്ചിത്രങ്ങള്‍ കാണുമ്പോള്‍ സുകുമാരനും ഇപ്പോള്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്ന് ആരാധകര്‍ക്ക് ആശിക്കാറുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹത്തെ കുടുംബചിത്രത്തിലേക്ക് വരച്ചു ചേര്‍ത്ത് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുകയാണ് ആര്‍ടിസ്റ്റ് മുസു. അതിമനോഹരമായ കുടുംബചിത്രം പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചു.

സുകുമാരന്റെ മടിയിലിരിക്കുന്ന ആലി... മല്ലിക സുകുമാരന്റെ മടിയില്‍ നച്ചു എന്ന നക്ഷത്ര. മുത്തശ്ശിയെ ചേര്‍ത്തു പിടിച്ച് പാത്തു. ഇവര്‍ക്കു പിന്നില്‍ പുഞ്ചിരി തൂകി ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിരാജും സുപ്രിയയും. 'ഒരു നിറഞ്ഞ കുടുംബം' എന്നായിരുന്നു ആര്‍ടിസ്റ്റ് മുസു താന്‍ വരച്ച ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.  ഈ കുടുംബചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചത്. സുകുമാരന്റെ മടിയില്‍ കുസൃതിയോടെ പുഞ്ചിരി തൂകി ഇരിക്കുന്ന ആലിയുടെ കാഴ്ച കണ്ണു നിറയ്ക്കുന്നതാണെന്ന് ആരാധകര്‍ കുറിച്ചു. സുപ്രിയയും പൂര്‍ണിമയും ഒക്കെ ചിത്രം പങ്കുവച്ച് എത്തിയിട്ടുണ്ട്. അച്ഛന്റെ മടിയില്‍ ആലി ഇരിക്കുന്നത് കണ്ടതിലെ സന്തോഷം സുപ്രിയ പങ്കുവച്ചിട്ടുണ്ട്. 

Read more topics: # sukumaran prithviraj family photo
sukumaran prithviraj family photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES