Latest News

ഈ വേര്‍പാടോടെ ഞാന്‍ അനാഥയായെന്ന് കുറിച്ച് താരകല്യാണ്‍; 30 വര്‍ഷമായി കരുത്തും സ്‌നേഹവുമായി കൂടെ നിന്ന അമ്മമ്മയെന്ന് കുറിച്ച് കൊച്ചുമകള്‍ സൗഭാഗ്യ; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിക്ക് ആദാരഞ്ജലികളുമായി സിനിമാ ലോകം

Malayalilife
 ഈ വേര്‍പാടോടെ ഞാന്‍ അനാഥയായെന്ന് കുറിച്ച് താരകല്യാണ്‍; 30 വര്‍ഷമായി കരുത്തും സ്‌നേഹവുമായി കൂടെ നിന്ന അമ്മമ്മയെന്ന് കുറിച്ച് കൊച്ചുമകള്‍ സൗഭാഗ്യ; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിക്ക് ആദാരഞ്ജലികളുമായി സിനിമാ ലോകം

ഴിഞ്ഞ ദിവസം രാത്രിയോടെയാണ് നടി സുബ്ബലക്ഷ്മി മരണപ്പെടുന്നത്. മലയാള സിനിമയുടെ മുത്തശ്ശിയുടെ മരണം തന്റെ എണ്‍പത്തിയേഴാം വയസിലാണ്.  വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സുബ്ബലക്ഷ്മിയമ്മയുടെ മരണവിവരം അറിഞ്ഞ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പിച്ചു. കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത ലോകം അറിഞ്ഞത്.

ആശുപത്രി കിടക്കയില്‍ കിടന്ന് അമ്മൂമ്മ അവസാനമായി തന്നെ ചേര്‍ത്തു പിടിച്ച ചിത്രത്തിനൊപ്പം മരണ വാര്‍ത്ത പുറത്തുവിട്ടത് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷാണ്. മണിക്കൂറുകള്‍ക്കകം താര കല്യാണും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.

എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എന്റെ കരുത്തും സ്‌നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി,' സൗഭാഗ്യ കുറിച്ചു.തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് താര കല്യാണിന്റെ പോസ്റ്റ്. 'ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി' എന്നാണ് താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടിയെ ആശ്വസിപ്പിച്ചും, സുബ്ബലക്ഷ്മിയമ്മയ്ക്ക് പ്രണാമമര്‍പ്പിച്ചും നിരവധിപേരാണ് കമന്റ്ബോക്സില്‍ എത്തുന്നത്.

1936-ലാണ് സുബ്ബലക്ഷ്മിയുടെ ജനനം. തിരുവനന്തപുരത്തെ ജവാഹര്‍ ബാലഭവനിലെ മ്യൂസിക്, ഡാന്‍സ് ഇന്‍സ്ട്രക്ടര്‍ ആയിട്ട് ജോലി ആരംഭിച്ച ആളാണ് സുബ്ബലക്ഷ്മി. പിന്നീട് 1951-ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ആദ്യത്തെ ലേഡി കംപോസറായി വര്‍ഷങ്ങളോളം ജോലി ചെയ്യുകയും ചെയ്തു.

2002-ലാണ് സുബ്ബലക്ഷ്മി അമ്മയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. നന്ദനം എന്ന സിനിമയിലെ വേഷമണി അമ്മാള്‍ എന്ന കഥാപാത്രമായി തുടങ്ങിയ സുബ്ബലക്ഷ്മി കല്യാണരാമനിലെയും പാണ്ടിപ്പടയിലെയും മുത്തശ്ശി റോളുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അതുപോലെ മലയാളം സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് പരസ്യങ്ങളിലും സുബ്ബലക്ഷ്മി ഭാഗമായിട്ടുണ്ടായിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. ജവഹര്‍ ബാലഭവനില്‍ ഏകദേശം 27 വര്‍ഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവര്‍ത്തിച്ചിരുന്നു. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം ഹോര്‍ലിക്‌സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. 

നര്‍ത്തകിയും അഭിനേത്രിയുമായ മകള്‍ താരാകല്യാണിനൊപ്പം ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണ സെറ്റില്‍ എത്തിയപ്പോള്‍ നടന്‍ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് 'നന്ദനം' സിനിമയിലേക്ക് എത്തിച്ചേര്‍ന്നത്. 
തുടര്‍ന്ന് ഏറെ സിനിമകളില്‍ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം, രാപ്പകല്‍ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. 

ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്പുത് നായകനായ 'ദില്‍ ബെച്ചാര' എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.


                                

subbalakshmi death sowbhagya and tara kalayan post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES