സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ശ്രുതി ഹരിഹരന്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നു ശ്രുതി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തമിഴിലെ ഒരു നിര്‍മ്മാതാവിനെതിരെ ശ്രുതി നടത്തിയ പഴയ വെളിപ്പെടുത്തല്‍ ആണ് ചര്‍ച്ചയാവുന്നത്.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് 2018ല്‍ ശ്രുതി നടത്തിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ലൈംഗികമായി വഴങ്ങണമെന്ന് തമിഴ് നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടു എന്നും താന്‍ എതിര്‍പ്പറിയിച്ചതോടെ തമിഴില്‍ നിന്ന് തനിക്ക് നല്ല സിനിമകള്‍ വരാതായി എന്നും ശ്രുതി പറഞ്ഞു. ഹൈദരാബാദില്‍ വച്ച് നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തല്‍.
''എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ ആദ്യത്തെ കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഞാനാകെ ഭയന്നു പോയി. ഞാന്‍ ഒരുപാട് കരഞ്ഞു. എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍ നിര്‍ത്തി പോകൂവെന്നായിരുന്നു''. ഈ സംഭവത്തിന് ശേഷവും തനിക്ക് മോശം അനുഭവം ഉണ്ടായതായാണ് ശ്രുതി അന്ന് പറഞ്ഞത്.
കൂടിപ്പോയെന്ന് തോന്നിയില്ല, ഹിറ്റാകുമെന്ന് വിചാരിച്ചു' ''ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വര്‍ഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. തെലുങ്കില്‍ ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, 'ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും'' എന്നായിരുന്നു. എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി''. ഈ സംഭവത്തിന് ശേഷം തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചെന്നും ശ്രുതി അന്ന് പറഞ്ഞിരുന്നു. അതിന് ശേഷം തനിക്ക് കന്നഡയില്‍ നിന്നും വന്നതൊക്കെ നല്ല സിനിമകളായിരുന്നു എന്ന വസ്തുതയും ശ്രുതി പങ്കുവെക്കുന്നുണ്ട്. പക്ഷെ ആ സംഭവത്തോടെ തനിക്ക് തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെയായെന്നും ശ്രുതി പറഞ്ഞിരുന്നു. സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി പറയുന്നുണ്ട്.
അതേസമയം, മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ. പിന്നീട് ലൂസിയ എന്ന ചിത്രത്തിലൂടെയാണ് കന്നഡയിലെത്തുന്നത്. കന്നഡ സിനിമയിലെ നവതരംഗത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ലൂസിയ. അധികം വൈകാതെ ശ്രുതി കന്നഡയിലെ താരമായി മാറി. പിന്നാലെ തമിഴിലും നിരവധി സിനിമകള്‍ ചെയ്തു. സോളോയിലൂടെ മലയാളത്തില്‍ വീണ്ടുമെത്തി. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.