മലയാളികള്‍ക്ക് പ്രിയങ്കരി ആയ ഗായികയാണ് സയനോര ഫിലിപ്പ്. അടുത്തിടെ വണ്ടര്‍ വുമണ്‍ എന്ന സിനിമയിലുടെ അഭിനയത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് ഗായിക. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സയനോര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും കുറേ നാളായി ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും സയനോര പറഞ്ഞു.
വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി 2009 ലാണ് സയനോര വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇരുവര്‍ക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. ഐ ആം വിത്ത് ധന്യ വര്‍മ്മ യൂട്യൂബ് ചാനലിനോടാണ് വിവാഹ ജീവിതത്തേക്കുറിച്ച് നടി പങ്ക് വച്ചത്.
എന്ത് റിലേഷന്‍ഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ താനെപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത് എന്നാണ് സയനോര പറയുന്നത്.ഒരാള്‍ക്ക് കുറേക്കാലം സ്ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് ചില സമയത്ത് ഇറ്റ്സ് ഓക്കെ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. 21-ാമത്തെ വയസിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം എടുക്കുന്നത്. സഹോദരനുള്‍പ്പെടെ പിന്നീട് തന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്.
കൊവിഡ് സമയത്ത് നമ്മള്‍ പുറമേ കാണുന്ന പോലത്തെ ലൈഫ് ആയിരിക്കില്ല. താന്‍ അങ്ങനെ ഒരു അവസ്ഥയില്‍ വന്നിട്ടില്ല എന്ന ഫീല്‍ ആയിരുന്നു. ആ സമയം താന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും അകലുകയായിരുന്നു. താനും മകളും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി സിംഗിള്‍ പാരന്റ് ആണ്.
താന്‍ അമ്മയായപ്പോള്‍, സത്യം പറഞ്ഞാല്‍ പേടി ആയിരുന്നു.
സ്വയം നോക്കാന്‍ പറ്റുന്നില്ല, പിന്നെ ഈ കുഞ്ഞിനെ നോക്കും എന്ന തോന്നലായിരുന്നു. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം വലിയ ട്രോമയിലൂടെയാണ് കടന്നു പോയത്. ബാത്റൂമില്‍ പോയി കരയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. താന്‍ ബാത്റൂമില്‍ നിന്ന് അലറിക്കരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മമ്മിയൊക്കെ പേടിച്ച് പോയി.
കൊവിഡ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. സിംഗിള്‍ മദര്‍ ആവുമ്പോള്‍ ചിലയിടങ്ങളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. അവളുടെ ചില ഫങ്ഷനില്‍ തനിക്ക് പോവാന്‍ പറ്റില്ല, ചിലപ്പോള്‍ വീട്ടില്‍ അവള്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും. താന്‍ കരയുന്നതും തകര്‍ന്ന് പോവുന്നതും അവള്‍ കാണുന്നുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ സയനോര പറയുന്നത്.
ചില സമയത്ത് അവളും സ്‌ട്രോങ് ആവണം. കുറച്ചും കൂടി അവള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ അവളും എന്‍ഗേജ് ചെയ്യണം. അവള്‍ക്കത് ട്രോമ ആയി വരാന്‍ സാധ്യത ഉണ്ട്. അറിയില്ല, പക്ഷെ ഞങ്ങള്‍ ഒരുമിച്ച് നീങ്ങുന്നു. അവള്‍ ഞാന്‍ കരയുന്നതും തകര്‍ന്ന് പോവുന്നതും കാണുന്നു'
നമ്മള്‍ ശരിക്കും ഒരാളെ അ?ഗാധമായി സ്‌നേഹിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ ഏറ്റവും അടിസ്ഥാനപരമായി നമ്മള്‍ ചെയ്യേണ്ട കാര്യം അവരെങ്ങനെയാണോ അങ്ങനെ കാണുക എന്നതാണ്. അവര്‍ക്ക് ഇവോള്‍വ് ചെയ്യാനുള്ള സ്‌പേസ് കൊടുക്കണം. ഒരു റിലേഷന്‍ഷിപ്പില്‍ ആയാല്‍ നമ്മള്‍ അവരെ ഏറ്റെടുക്കുകയാണ്. അത് പറ്റില്ല. ഓരോരുത്തരുടെ യാത്രയെയും ബഹുമാനിക്കണമെന്നും താരം പങ്ക് വച്ചു.