Latest News

കഴിഞ്ഞ ഒരുമാസമായി ജയംരവിയുടെ പ്രതിഛായ തകര്‍ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാനും ആരതിയും കുടുംബവും ശ്രമിക്കുന്നു; എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്; രവി എന്റെ സുഹൃത്തും ക്ലെയ്ന്റുമാണ്; ആരതിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെനിഷ

Malayalilife
കഴിഞ്ഞ ഒരുമാസമായി ജയംരവിയുടെ പ്രതിഛായ തകര്‍ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാനും ആരതിയും കുടുംബവും ശ്രമിക്കുന്നു; എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്; രവി എന്റെ സുഹൃത്തും ക്ലെയ്ന്റുമാണ്; ആരതിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെനിഷ

യം രവിയുമായ കേള്‍ക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസ്. സോഷ്യല്‍ മീഡിയില്‍ താരം പങ്കുവച്ച പോസ്റ്റ് ഇതിനകം തന്നെ വൈറല്‍ ആയി കഴിഞ്ഞു . ആരതിയില്‍ നിന്ന് നടന്‍ വിവാഹമോചനം തേടിയതിന് പിന്നിലെ പ്രധാന കാരണം കെനിഷയുമായുള്ള രഹസ്യ ബന്ധമായിരിക്കാം എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ ഇടയിലാണ് , കെനിഷ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.

ജയം രവി തന്റെ ക്ലൈന്റ് ആണെന്നും ആര്‍തിയും കുടുംബവും നടനോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കെനിഷ വ്യക്തമാക്കി. ജയം രവിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് കെനിഷ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

തെറാപ്പിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനാകും. ജയം രവിയുടെ കുടുബത്തില്‍ നിന്ന് അദ്ദേഹം അനുഭവിച്ച വേദന മാതാപിതാക്കളെ നഷ്ടപ്പെടുന്നതിലും വലുതാണ്. തെറാപ്പിസ്റ്റ് എന്ന നിലയില്‍ ആര്‍തിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹത്തിനുണ്ടായത് എന്നെ പോലും ബുദ്ധിമുട്ടിലാക്കി.

ലിംഗഭേദമന്യേ ആരും ഇത്രയധികം അധിക്ഷേപം അര്‍ഹിക്കുന്നില്ല. രവിയുടെ അനുമതിയോടെയോ അല്ലാതെയോ എന്റെ കയ്യിലുള്ള തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ ആവും എന്നാണ് കെനിഷ പറയുന്നത്. ജയം രവിയും താനും തമ്മില്‍ പ്രണയത്തിലാണ് എന്ന് പ്രചരിച്ച വാര്‍ത്തകള്‍ കെനിഷ തള്ളുകയും ചെയ്തു.

നടനുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും തങ്ങളുടെ പരിധിയെ കുറിച്ച് അറിയാമെന്നും ഗായിക വ്യക്തമാക്കി. ജയംരവിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനാണ് ആര്‍തിയുടെ ശ്രമം. രവിയോട് ചെയ്ത കാര്യങ്ങള്‍ പുറത്തുവരുമോ എന്ന പേടി ആര്‍തിക്കുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ ബലിയാടാക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും താഴ്മയോടെ, ഞാന്‍ നിങ്ങളോട് ഇത് പറയാന്‍ ആഗ്രഹയ്ക്കുന്നു-ഇതില്‍ നിന്ന് എന്നെ വെറുതെ വിടുക. അതൊക്കെ ഓരോ ആളുകളുടെയും സ്വകാര്യത ആണ്, അതില്‍ അഭിപ്രായം പറയാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശം ഇല്ല. ഇത് നിങ്ങളുടെ വീട്ടിലെ വിഷയമല്ല; അവരുടെ വീട്ടിലെ വിഷയം ആണ് . സ്വകാര്യത മാനിക്കുക . എന്നെ ദയവായി അതില്‍ നിന്ന് ഒഴിവാക്കുക; ഞാന്‍ എന്റെ വര്‍ക്കില്‍ തിരക്കിലായ ഒരാള്‍ ആണ്, വെറുതെ അനാവശ്യ കാര്യങ്ങള്‍ക്ക് വാദിക്കാന്‍ ആഗ്രഹിക്കുന്നുമില്ല .ഈ വിഷയത്തില്‍ ഞാന്‍ മറ്റൊരു മാധ്യമസ്ഥാപനത്തോടും സംസാരിക്കാനും താത്പര്യപ്പെടുന്നില്ല . ഇത്രമാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ജയം രവിയെ ടാഗ് ചെയ്ത പോസ്റ്റിലൂടെ താരം പറഞ്ഞു

ഞാന്‍ യുദ്ധം ചെയ്യാന്‍ ഇത് എന്റെ സര്‍ക്കസ് അല്ല. അഭ്യൂഹങ്ങള്‍ തുടരുകയാണെങ്കില്‍ വ്യക്തിഹത്യ ചെയ്തതിന് ഞാന്‍ നിയമനടപടി സ്വീകരിക്കും എന്നാണ് കെനിഷ പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് ജയം രവി ഡിവോഴ്സ് പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

ഇതിനെതിരെ ജയം രവി പ്രതികരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നായിരുന്നു ജയം രവി ചോദിച്ചത്. തന്റെ മക്കളുടെ കസ്റ്റഡി നേടിയെടുക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. 20 വര്‍ഷം വേണ്ടി വന്നാലും അതിനായി പോരാടുമെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എന്നാണ് ജയം രവി ആരോപിക്കുന്നത്.


 

singer kenishaa francis reacts to rumors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക