Latest News

ആസിഫ് അലി സിനിമയില്‍ എത്തിയ ശേഷം ആദ്യമായി വാങ്ങിയ കാറിന്റെ സെയില്‍സ് എക്സിക്യൂട്ടീവായിരുന്നു ഞാന്‍; അന്ന് ആസിഫ് പറഞ്ഞ ഡേറ്റും കഴിഞ്ഞാണ് വണ്ടി കൈമാറാന്‍ കഴിഞ്ഞത്; അന്ന് വലിയ വഴക്കായി; ഷറഫുദ്ദീന്‍ പഴയ ഓര്‍മ്മകള്‍ പങ്ക വയ്ക്കുമ്പോള്‍

Malayalilife
ആസിഫ് അലി സിനിമയില്‍ എത്തിയ ശേഷം ആദ്യമായി വാങ്ങിയ കാറിന്റെ സെയില്‍സ് എക്സിക്യൂട്ടീവായിരുന്നു ഞാന്‍; അന്ന് ആസിഫ് പറഞ്ഞ ഡേറ്റും കഴിഞ്ഞാണ് വണ്ടി കൈമാറാന്‍ കഴിഞ്ഞത്; അന്ന് വലിയ വഴക്കായി; ഷറഫുദ്ദീന്‍ പഴയ ഓര്‍മ്മകള്‍ പങ്ക വയ്ക്കുമ്പോള്‍

ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയാളാണ് യുവ നടന്‍ ഷറഫുദ്ദീന്‍. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം സിനിമയിലെത്തുന്നതിനു മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ഒരു കഥയാണ് വൈറലാകുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പു ഹടക്കകാലത്ത് താന്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. 

ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നടന്‍ ആസിഫ് അലി സിനിമയില്‍ എത്തിയതിന് ശേഷം ആദ്യമായി വാങ്ങിയ കാര്‍ ഫിയറ്റിന്റെ പുന്തോ ആയിരുന്നെന്നും ആ കാറിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവ് താനായിരുന്നുവെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

'ആസിഫിന് കാര്‍ കൊടുത്തത് ഞാനാ. ആസിഫിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. സിനിമയില്‍ വന്നതിനു ശേഷം ആസിഫിനെ കണ്ടിട്ടില്ല. വൈറസ് സിനിമയുടെ സെറ്റില്‍ വെച്ചിട്ടാണ് ആസിഫിനെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കറിയാമെന്ന്. അപ്പോള്‍ ആസിഫ് 'യെസ് യെസ്' എന്ന് പറഞ്ഞു. നിങ്ങളുടെ ഫിയറ്റ് പുന്തോ ഞാനാണ് നിങ്ങള്‍ക്ക് തന്നതെന്ന് പറഞ്ഞു. 'താനോ' എന്ന് ആസിഫ് ചോദിച്ചുവെന്നും താരം പറഞ്ഞു.

ആ സമയത്ത് ആസിഫുമായി വഴക്കുണ്ടായിരുന്നു. ആസിഫിന് ഒരു ഡേറ്റില്‍ കാര്‍ വേണമായിരുന്നു. എന്നാല്‍, വണ്ടി അതും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു വന്നത്. ആസിഫിന്റെ ബ്രദര്‍ അസ്‌കര്‍ പത്തിലെ എക്‌സാം കഴിഞ്ഞു വരുമ്പോള്‍ വീട്ടില്‍ കാര്‍ ഉണ്ടാകുമെന്നോ മറ്റോ ആസിഫ് വാക്ക് കൊടുത്തിരുന്നു. അത് പാലിക്കാന്‍ കഴിഞ്ഞില്ല. എന്റെ മാനേജര്‍ പറഞ്ഞ വാക്ക് ഞാനും കൊടുത്തു. ആസിഫിന്റെ നാട്ടുകാരന്‍ തന്നെ ആയിരുന്നു ഞങ്ങളുടെ സെയില്‍സ് മാനേജര്‍. അതുകൊണ്ട് അത് ഡീല് ചെയ്തു. 

ഇതിലെ ഏറ്റവും ഇന്ററസ്റ്റിംഗായ കാര്യം ആസിഫിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഉമ്മാനെ കാറ് കാണിക്കാന്‍ അന്ന് ആ സമയത്ത് പോകുമ്പോള്‍, ആലുവ വഴി പോകുന്ന സമയത്ത് എന്റെ രണ്ട് കൂട്ടുകാരും കൂടെ വണ്ടിയില്‍ കയറി. ആസിഫിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് ഒന്നും ഞാന്‍ പറഞ്ഞില്ല. അത് വേറെ ആരുമല്ല, അല്‍ഫോണ്‍സ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു.' - ഷറഫുദ്ദീന്‍ പറഞ്ഞു.

വന്നീട് ഉണ്ടായ കഥയെല്ലാം പറഞ്ഞപ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നോ' എന്ന് അത്ഭുതത്തോടെ ചോദിച്ചു.' - ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.അല്‍ഫോണ്‍സ് പുത്രനും കൃഷ്ണശങ്കറും പുറത്ത് ഒരു കടയില്‍ പോയി ചായ കുടിച്ചു. താന്‍ ആസിഫിന്റെ വീട്ടില്‍ പോയി വണ്ടി കാണിച്ചിട്ട് വന്നെന്നും ആ വണ്ടി ആസിഫ് എടുത്തെന്നും ഷറഫുദ്ദീന്‍ വെളിപ്പെടുത്തി.

Read more topics: # ഷറഫുദ്ദീന്‍
sharafudheen SAYS about asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES