തിങ്കളാഴ്ച നിശ്ചയ'ത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം '1744 വൈറ്റ് ഓള്‍ട്ടോ' യുടെ ടീസര്‍ പുറത്തുവിട്ടു. ഷറഫുദ്ദീന്, വിന്‍സി അലേഷ്യസ്, രാജേഷ് മാധവന് തുടങ്ങി തിങ്കളാഴ്ച നിശ്ചയത്തിലെ താരങ്ങളും അണിനിരക്കുന്നു. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ക്രൈം-കോമഡി ത്രില്ലാര് സിനിമയാണ് 1744 വൈറ്റ് ഓള്‍ട്ടോ എന്നാണ് ടീസര്‍ നല്കുന്ന സൂചന.
കാഞ്ഞങ്ങാട് പശ്ചാത്തിലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'സിനിമ വന്‍ വിജയമാകും', 'വലിയ പ്രതീക്ഷകളുണ്ട് തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്', 'ടീസര്‍ ഒരു രക്ഷയും ഇല്ല കിടു, ഈ വര്‍ഷത്തെ മോളിവുഡിലെ അടുത്ത മെഗാ ഹിറ്റ് ഉറപ്പിച്ചു' എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.
ചിത്രത്തില്‍ ഷറഫുദ്ദീന് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഒരു വൈറ്റ് ആള്‍ട്ടോ കാറും അതിനു പിന്നാലെ പൊലീസും തുടര്‍ന്നുണ്ടാക്കുന്ന സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ഒരു കോമഡി,ക്രൈം ഡ്രാമയാണ് ചിത്രം. വെസ്റ്റേണ്‍ സിനിമകളുടെ ശൈലിയിലാണ് ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്നത്. പതിനെട്ട് ദിവസംകൊണ്ടാണ് 1744 വൈറ്റ് ഓള്‍ട്ടോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഷറഫുദ്ദീന് എത്തുന്നത്.
നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീരാജ് രവീന്ദ്രന് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്. സെന്ന ഹെഗ്ഡെ, അര്ജുന് ബി, ശ്രീരാജ് രവീന്ദ്രന് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.