Latest News

നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി കെട്ടി വച്ച് മാസ് ലുക്കില്‍ സത്യരാജ്; നടന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Malayalilife
നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി കെട്ടി വച്ച് മാസ് ലുക്കില്‍ സത്യരാജ്; നടന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും ഒന്നിക്കാന്‍  തയാറായി കഴിഞ്ഞു സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക് പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്.

്‌നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കിയിരിക്കുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍വൈറലായിരിക്കുകാണ്.കൂലി സിനിമയിലെ ലുക്കാണ് ഇതെന്ന് വാര്‍ത്തകര്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സത്യരാജിന്റെ ലുക്ക് കൂലിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവയ്ക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. രജനികാന്തിന്റെ ലുക്ക് ലോകേഷ് പങ്കുവച്ചിരുന്നു.കോട്ട് ധരിച്ച് വെള്ളത്താടിയും കണ്ണടയുമായാണ് സത്യരാജിന്റെ മറ്റൊരു ലുക്ക്.

എ .ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഈ ലുക്കിലാണ് സത്യരാജ് എത്തുന്നത്. സിക്കന്ദറിന്റെ ലൊക്കേഷനില്‍ സത്യരാജ് ജോയിന്‍ ചെയ്തു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയാണ് നായിക.

Read more topics: # സത്യരാജ്.
sathyarajs look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES