Latest News

സിനിമയ്ക്ക് ഇടവേള നല്കി പഠനവുമായി മുന്നോട്ട് പോകാന്‍ സാനിയ ഇയ്യപ്പന്‍; താരം യുകെ സര്‍വകലാശാല വിദ്യാര്‍ത്ഥിനി; അഭിനയ കോഴ്‌സ് പഠിക്കാന്‍ മൂന്ന് വര്‍ഷ കോഴ്‌സിന് ചേര്‍ന്ന് നടി

Malayalilife
 സിനിമയ്ക്ക് ഇടവേള നല്കി പഠനവുമായി മുന്നോട്ട് പോകാന്‍ സാനിയ ഇയ്യപ്പന്‍; താരം യുകെ സര്‍വകലാശാല വിദ്യാര്‍ത്ഥിനി; അഭിനയ കോഴ്‌സ് പഠിക്കാന്‍ മൂന്ന് വര്‍ഷ കോഴ്‌സിന് ചേര്‍ന്ന് നടി

ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സാനിയ അയ്യപ്പന്‍ മലയാള സിനിമയിലെ ജനപ്രിയ മുഖമാണ്. മോഹന്‍ലാലിന്റെ ലൂസിഫര്‍, മമ്മൂട്ടിയുടെ പ്രീസ്റ്റ് തുടങ്ങിയ പ്രധാന ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം സാനിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ നടി വലിയൊരു ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്നുവര്‍ഷത്തേക്ക് സാനിയ നാട്ടില്‍ തന്നെ ഉണ്ടാവില്ല. യൂണിവേഴ്സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സില്‍ അഭിനയ കോഴ്‌സ് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്. ഇവിടെ ബി.എ. (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ സാനിയ പഠനം നടത്തും. സെപ്റ്റംബര്‍ മാസം മുതല്‍  തുടങ്ങുന്ന പഠനം 2026 ജൂണ്‍ മാസം വരെ തുടരും. 

തന്റെ സര്‍വകലാശാ ഐ.ഡി. കാര്‍ഡും ഒപ്പം യു.കെയില്‍ നിന്നുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്.
ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ 2026 ജൂണ്‍ വരെ നടി പഠനം തുടരും.

 

saniya iyyappan student

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക