Latest News

ഈ ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം; സദ്ഗുരുവിന്റെ പാതയില്‍ ശാന്തി തേടി പ്രിയതാരം സാമന്ത; സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
 ഈ ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം; സദ്ഗുരുവിന്റെ പാതയില്‍ ശാന്തി തേടി പ്രിയതാരം സാമന്ത; സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്ക് വച്ച് നടി

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത റൂത്ത് പ്രഭു. സമീപകാലത്ത് സാമന്ത അഭിനയിച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അഭിനയത്തില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് നടി .മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗവുമായുളള പോരാട്ടത്തിലാണ് സാമന്ത. ചികിത്സയിക്കായി ഓഗസ്റ്റ് 20ന് അമേരിക്കയിലേക്ക പോവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്.

ഇപ്പോഴിതാ, കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ നിന്നുളള സാമന്തയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സദ്ഗുരു എന്നറിയപ്പെടുന്ന താരം ഇപ്പോള്‍ ഉളളതെന്നും അവിടെ സദ്ഗുരു എന്നറിയപ്പെടുന്ന ആത്മീയ ഗുരു ജഗ്ഗി വാസുദേവിനെ സന്ദര്‍ശിച്ചിരിക്കുകയാണ് സാമന്ത. 

'കുറച്ചുകാലം മുമ്പ് വരെ ചിന്തകള്‍ നിറഞ്ഞൊഴുകാതെ നിശ്ചലമായി ഇരിക്കുക എന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന്, ഈ ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം. ഇത്ര ലളിതമായ ഒന്ന് ഇത്ര ശക്തിയുളളതായിരിക്കുമെന്ന് ആരാണ് കരുതിയത്. സാമന്ത കുറിച്ചു.

പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ നായികയായി അഭിനയിക്കുന്നത് സാമന്തയാണ്. ഒപ്പം വരുണ്‍ ധവാനുമുണ്ട്. വരുണ്‍ ധവാനും അതിന്റെ സ്രഷ്ടാക്കളായ രാജും ഡികെയ്ക്കുമൊപ്പമാണ് പ്രീമിയറില്‍ സാമന്ത ഗംഭീരമായി പ്രത്യക്ഷപ്പെട്ടത

 

samantha ruth prabhu at isha foundation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES