Latest News

മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു; ആദ്യ അനുഭവം പങ്കുവച്ച് റിമി ടോമി

Malayalilife
 മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു; ആദ്യ അനുഭവം പങ്കുവച്ച് റിമി ടോമി

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്..

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ആദ്യമായുണ്ടായ ഒരു അനുഭവം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് ആണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. റിമിക്ക് ഇതു  വിമാന യാത്രയ്ക്കിടയില്‍ എയര്‍ ഹോസ്റ്റസാണ് സമ്മാനിച്ചത്. ‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിക്കാറുണ്ട്. ഫിറ്റ്‌സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്.’ കുറുപ്പില്‍ എഴുതിയിരിക്കുന്നു.

മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം,വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു. സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്. എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി കുറിച്ചിരിക്കുന്നത്.

Read more topics: # rimi tomy,# share first experience
rimi tomy share first experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക