വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് രമ്യ സുരേഷ്. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ രമ്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷ വന്ന കഥാപാത്രങ്ങളും ജനപ്രീതിയില്‍ മുന്നേറി. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് രമ്യ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചത്. എല്ലാ സിനിമയിലും അതി ഗംഭീരമായാണ് താരം അഭനയിക്കാറുള്ളത്. അതുകൊണ്ടു തന്നെ താരത്തിനോടുള്ള ഇഷ്ടം ആരാധകര്‍ ഇപ്പോഴും കാണിക്കാറുണ്ട്. രമ്യ കൃഷ്ണനെ കുറിച്ച് ഏറ്റവും ഒടുവില്‍ വയറലായ വാര്‍ത്ത നടിയുടെ ഓരു മോര്‍ഫ് വീഡിയോ പ്രചരിച്ചതായിരുന്നു.അതിനെ കുറിച്ച് തരാം ഇപ്പോള്‍ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
മോര്‍ഫ് ചെയ്ത വീഡിയോ പുറത്ത് വന്നത് വലിയ ഷോക്ക് ആയിരുന്നു എന്നാണ് താരം പറയുന്നത്. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ആരുടെയോ നേരം പോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖം സാമ്യ തോന്നിയപ്പോള്‍ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ. പക്ഷെ അത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറില്‍ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ തന്നെ ഞാന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. വീഡിയോ അയച്ച് കണ്ടപ്പോള്‍ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങിനെ നേരിടണമോ അങ്ങിനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് ഞാന്‍ ലൈവില്‍ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും.
ഇതുവരെ ഞാന്‍ കരിയറില്‍ സെലക്ടീവ് അല്ലായിരുന്നു. വരുന്ന റോളുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. ഇന്റസ്ട്രിയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന എനിക്ക് ചെയ്താല്‍ മാത്രമേ എന്റെ കഴിവ് തെളിയിക്കാന്‍ പറ്റുകയുള്ളൂ. അങ്ങനെ തുടക്കത്തില്‍ ചെയ്ത സിനിമകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇനി ഞാന്‍ കുറച്ച് സെലക്ടീവ് ആകാനാണ് തീരുമാനിച്ചത്. ഭര്‍ത്താവും മക്കളും എല്ലാം ഉള്ള നല്ലൊരു ജീവിതം കളഞ്ഞാണ് ഞാന്‍ സിനിമാ തിരക്കുകളിലേക്ക് വന്നത്. അതുകൊണ്ട് ഇനി എന്തെങ്കിലും നേടണം.
അഭിനയം തനിക്ക് വഴങ്ങുമെന്ന് തനിക്ക് തന്നെ തോന്നിയത് ഒരു വീഡിയോ വൈറലായത് കൊണ്ടാണ് എന്ന് പറയുകയാണ് താരം.അങ്ങനെയാണ് താന്‍ അഭിനയത്തിലേക്ക് വന്നതെന്നാണ് താരം പറയുന്നത്. ഒരു പാട്ട് പാടി വൈറലായതാണ് ഞാന്‍. അലറി വിളിച്ച് പാടുന്ന പാട്ട് സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ഇട്ടത്. അത് ലീക്കായി, വൈറലായി. ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ആ ഒരു ഒറ്റ വീഡിയോ കാരണം ഞാന്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. തകര്‍ന്ന് അടിഞ്ഞ അവസ്ഥ. അതില്‍ നിന്ന് ഒന്ന് പുറത്ത് വരാന്‍ എനിക്ക് രണ്ട് മാസത്തോളം വേണ്ടി വന്നു. ആ സമയത്തിനുള്ളില്‍ ഞാനും എന്റെ സുഹൃത്തുക്കളും എല്ലാം പറഞ്ഞ് ഒരുപാട് ഗ്രൂപ്പുകളില്‍ നിന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു.