ഏറെ ഞെട്ടലോടെ കേരളമൊട്ടാകെ കേട്ട വാര്‍ത്തയാണ് കവി അനില്‍ പനച്ചൂരാന്റെ വിയോഗം. അനിലിന് ആദരാഞ്ജലി അര്‍പ്പിച്ചത് കൊണ്ട് നിരവധി പേരാണ് സിനിമ സാംസ്‌കാരിക മേഖലയിൽ നിന്ന് എത്തിയത്. എന്നാൽ ഇപ്പോൾ അനിലിന്റെ വേര്‍പാടിന്റെ ദുഃഖം പങ്കിടുകയാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ. സംഗീത സംവിധായകന്‍ രതീഷ് വേഗയുടെയും അനില്‍ പനച്ചൂരാന്റെയും ആദ്യ ഗാനം മുതല്‍ തുടങ്ങിയ സൗഹൃദമാണ്.
ഇന്നും എന്നും ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികള്‍ എഴുതിയ രാത്രി. ആ വരികള്‍ പിറന്നുവീഴുന്നതിന് മുന്‍പ് ഞാന്‍ പനച്ചുവിനോട് പറഞ്ഞത് 'ഇതെന്റെ ജീവിതമാണ്, നിങ്ങള്‍ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാന്‍ ഉണ്ടാകണമോ എന്ന് വിലയിരുത്തപ്പെടേണ്ടത്'. എന്റെ പാട്ടുകള്‍ക്ക് ഇനി പനച്ചുവിന്റെ വരികള്‍ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ് രതീഷ് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
"നീയാം തണലിന് താഴെ..ഞാനിനി അലിയാം കനവുകളാല്‍" 'കോക്ക്ടെയില്‍' എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ…