Latest News

എന്റെ പേര് രശ്മിക, 19 വയസ്: രശ്മികയുടെ ആദ്യ ഓഡീഷന്‍ വീഡിയോ വൈറല്‍

Malayalilife
എന്റെ പേര് രശ്മിക, 19 വയസ്: രശ്മികയുടെ ആദ്യ ഓഡീഷന്‍ വീഡിയോ വൈറല്‍

രുപാട് ആരാധകരുടെ നടിയാണ് രശ്മിക മന്ദാന. നാഷണല്‍ ക്രഷ് എന്നാണ് നടിയെ അറിയപ്പെടുന്നത് തന്നെ. ഇപ്പോള്‍ താരത്തിന്റെ ഒരു ഓഡീഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കന്നഡ സംസാരിക്കാന്‍ പാടുപെടുന്ന രശ്മികയെ വീഡിയോയില്‍ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്. 'എന്റെ പേര് രശ്മിക, 19 വയസ്സ്, എനിക്ക് 5.5 അടി ഉയരമുണ്ട്, വിദ്യാര്‍ത്ഥിയാണ് ' എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് രശ്മികളുടെ ഓഡീഷന്‍ വീഡിയോ തുടങ്ങുന്നത്. 

ശേഷം ചുവന്ന നിറത്തിലുള്ള ഒരു കുര്‍ത്ത ധരിച്ച് അഴിച്ചിട്ട നീളമുള്ള മുടി പ്രദര്‍ശിപ്പിച്ചാണ് നടിയെ കാണുന്നത്. ഓഡീഷന്‍ ക്ലിപ്പില്‍, കന്നഡ സംസാരിക്കാന്‍ പാടുപെടുന്ന രശ്മിക 'അത് വരുന്നില്ല, വരുന്നില്ല' എന്ന പറയുന്നത് കേള്‍ക്കാം. ഭൂരിഭാഗവും ഇംഗ്ലീഷിലാണ് രശ്മിക സംസാരിക്കുന്നത്. ഇതേ ക്ലിപ്പില്‍ തന്നെ മറ്റൊരു ഔട്ട്ഫിറ്റില്‍ എത്തിയ രശ്മിക കന്നഡയില്‍ ഒരു ഡയലോഗ് പഠിച്ചു പറയുകയും നൃത്തം ചെയ്യുന്നതും ഉണ്ട്. 

 ഇന്നത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറിയ രശ്മികളുടെ വളര്‍ച്ചയെ ചില ആരാധകര്‍ ശ്രദ്ധിച്ചപ്പോള്‍, മറ്റു ചിലര്‍ നടിയുടെ കന്നഡ ഉച്ചാരണത്തെ വിമര്‍ശിച്ചും സോഷ്യല്‍ മടിയില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ ഓഡിഷന്‍ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Read more topics: # രശ്മിക
rashmika mandan first audition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES