പിങ്ക് ഡ്രസ്സില്‍ അതിസുന്ദരിയായി മിഹീക; മെഹന്ദീ ആഘോഷച്ചടങ്ങിന്റെ ചിത്രങ്ങള്‍

Malayalilife
പിങ്ക് ഡ്രസ്സില്‍ അതിസുന്ദരിയായി മിഹീക; മെഹന്ദീ ആഘോഷച്ചടങ്ങിന്റെ ചിത്രങ്ങള്‍

തെലുങ്ക് സിനിമാ നടന്‍ റാണ ദഗ്ഗുബാട്ടിയും മിഹിഖ ബജാജും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ് സിനിമാ ലോകം. ഇന്നാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഹല്‍ദി ചടങ്ങില്‍ നിന്നുമുള്ള റാണയുടേയും മിഹീഖയുടേയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.

ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വൈറലായി മാറുകയാണ്. പിങ്ക് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ച് രാജകുമാരിയെ പോലെ സുന്ദരിയായാണ് മിഹീഖ എത്തിയത്. ഇരുകൈകളിലും മൈലാഞ്ചി അണിഞ്ഞ മിഹീഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

കൊറോണ കാലമായതിനാല്‍ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയാണ് വിവാഹം നടക്കുന്നത്. കൊവിഡ് ടെസ്റ്റിന് ശേഷം മാത്രമേ അതിഥികളെ വിവാഹ വേദിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സാമൂഹിക അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും റാണയുടെ പിതാവ് അറിയിച്ചു.

ഡിസൈനറായ മിഹിഖയും റാണയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് റാണ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജ് ഒരു ബിസിനസുകാരിയാണ്. 'ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ' എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീക. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ് മിഹീക. കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബന്ട്ടി.

rana dagubaggubati miheeka bajaj mehandi pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES