2019ലെ പിറന്നാള്‍ ആഘോഷം മുതല്‍ രജനികാന്ത് സംവിധായകന് ലോകേഷ് കനകരാജിനൊപ്പം ഒന്നിക്കുമെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഈ കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങിയാല്‍ കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ഹിറ്റ് കോമ്പോ ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമാകുകയാണ്.
ജയിലര്‍', 'ലാല്‍ സലാം', 'തലൈവര്‍ 170' എന്നിങ്ങനെയാണ് രജനികാന്തിന്റെ നിലവിലെ ലൈന്‍അപ്പ്. 'തലൈവര്‍ 171'നായി ഇരുവരും ഒന്നിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഈ മാസം തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ ലോകേഷ് രജനിയെ കാണുമെന്നുമാണ് റിപ്പോര്‍ട്ട്. തിരക്കഥ ഇഷ്ടപ്പെട്ട് പ്രൊജക്ട് സാധ്യമായാല്‍ തലൈവര്‍ 171ന് സംഗീതമൊരുക്കുക അനിരുദ്ധ് രവിചന്ദ്രര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വിജയ്യെ നായകനാക്കി 'ലിയോ' ഒരുക്കുന്ന തിരക്കിലാണിപ്പോള്‍ ലോകേഷ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഇന്ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.