Latest News

മലയാളത്തിന്റെ സ്വന്തം ഡിക്യുും രാജ് ബി ഷെട്ടിയും     ഒന്നിക്കുന്നത് മലയാള ചിത്രത്തിനായി; ഇരുവരുടെയും ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖറിന്റെ വേറേറര്‍ ഫിലിംസെന്നും സൂചന

Malayalilife
മലയാളത്തിന്റെ സ്വന്തം ഡിക്യുും രാജ് ബി ഷെട്ടിയും     ഒന്നിക്കുന്നത് മലയാള ചിത്രത്തിനായി; ഇരുവരുടെയും ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖറിന്റെ വേറേറര്‍ ഫിലിംസെന്നും സൂചന

മോളിവുഡിലെ പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാനും കന്നഡ താരവും സംവിധായകനുമായ രാജ് ബി ഷെട്ടിയും ഒന്നിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് രാജ് ബി ഷെട്ടിയുമൊത്തുള്ള സിനിമയ്ക്ക് സാധ്യതയുള്ളതായി വെളിപ്പെടുത്തിയത്. മലയാള ചിത്രമാകുമെന്നും ദുല്‍ഖറിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വേഫേറെര്‍ ഫിലിംസാകും ചിത്രം നിര്‍മ്മിക്കുകയെന്നും സൂചനകളുണ്ട്.

രാജ് ബി ഷെട്ടിയുടെ കന്നട ചിത്രത്തില്‍ ദുല്‍ഖര്‍ ഭാഗമാവാനും സാദ്ധ്യതയുണ്ട്. രണ്ടു മൊട്ടേയ കഥെ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ കന്നട സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലും തരംഗമായി മാറിയ താരമാണ് രാജ് ബി. ഷെട്ടി. ആഗസ്റ്റ് 25ന് റിലീസ് ചെയ്യുന്ന ടോബി ആണ് രാജിന്റെ പുതിയ ചിത്രം.

ചിത്രീകരണം പൂര്‍ത്തിയായ രുധിരം എന്ന മലയാള ചിത്രത്തില്‍ നായക വേഷത്തിലും എത്തുന്നുണ്ട്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരത്തില്‍ അപര്‍ണ ബാലമുരളി ആണ് നായിക. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ കന്നട സിനിമയില്‍ അടുത്ത വര്‍ഷം അഭിനയിക്കും. മലയാളത്തില്‍ ടിനു പാപ്പച്ചന്റെ ചിത്രത്തിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാനും ടിനു പാപ്പച്ചനും ഒരുമിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും അഭിനയിക്കുന്നുണ്ട്.

raj b shetty with dq

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES