കന്നടത്തിലെ സൂപ്പര്‍സ്റ്റാറാണ് യഷ്. കെ.ജി.എഫ് എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. താരവുമായി ബന്ധപ്പെട്ട ഏതു വിശേഷങ്ങള്‍ക്കും അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധ കൊടുക്കുന്നുനടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച ഇവര്‍ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. അയ്റയുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെ മകള്‍ക്ക് ആറുമാസം തികഞ്ഞപ്പോള്‍ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവ നിയോഗമാണെന്നാണ് രാധിക പറഞ്ഞത്. 2019 ഓക്ടോബറില്‍ രാധിക ഒരു മകന് ജന്മം നല്‍കുകയും ചെയ്തു. പത്ത് മാസം മാത്രമാണ് ഇരുകുട്ടികളുടെയും പ്രായവ്യത്യാസം. മകന്റേ പേര് ഇതുവരെ രാധികയോ യഷോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകര്‍ സ്നേഹപൂര്‍വ്വം റോക്കിയെന്നാണ് യഷിന്റെ മകനെ വിളിക്കുന്നത്. ഇപ്പോള്‍ രക്ഷാബന്ധന്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് രാധിക.
മക്കള്‍ രക്ഷാബന്ധന്‍ ചടങ്ങ് നടത്തുന്ന ചിത്രങ്ങളാണ് രാധിക പങ്കുവച്ചത്. അനിയന്റെ കൈയില്‍ അയ്റ രാഖി കെട്ടിക്കൊടുക്കുന്നതും പൂജ നടത്തുന്നതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. രാഖി കെട്ടി നല്‍കിയ ശേഷം അനുജന് അയ്റ സ്നേഹചുംബനവും നല്‍കുന്നുണ്ട്. ഇവരുടെ ആദ്യ രക്ഷാബന്ധന്‍. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വിലമതിക്കാനാകാത്തതാണ് എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് രാധിക നല്‍കിയിരിക്കുന്നത്. യഷിന്റെ കുടുംബചിത്രങ്ങള്‍ കാണൂ