എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ആര്‍ എസ് വിമല്‍. വിക്രമിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ കര്‍ണനാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. രണ്ടാമത്തെ സിനിമയ്ക്കുമുമ്പേ സിനിമയുടെ നിര്‍മാണവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. 1970--75 കാലകഘട്ടത്തെ ട്യൂട്ടോറിയല്‍ കോളേജ് ജീവിതത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന 'ശശിയും ശകുന്തളയും' ആണ് ആര്‍ എസ് വിമല്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം.
ചിത്രത്തിന്റെ രചനയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബിച്ചാല്‍ മുഹമ്മദ് എന്ന കോഴിക്കോടുകാരനാണ് സംവിധായകന്‍. ബിച്ചാലിന്റെ ആദ്യത്തെ സിനിമയാണ്. ബിച്ചാള്‍ മുഹമ്മദിനെ കണ്ടു മുട്ടിയ കഥ പങ്കു വച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍ കുറിച്ചതാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്.്ബിച്ചാല്‍മുഹമ്മദിനെ കണ്ടെത്തിയത് എങ്ങനെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് ആര്‍ എസ് വിമല്‍.
കുറിപ്പിന്റെ പൂര്‍ണ രൂപം:
''സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എന്റെയരികില്‍ പാചകകാരന്റെ വേഷത്തില്‍ എത്തിയ ഒരു കോളേജ് അധ്യാപകനെക്കുറിച്ചാണ് ഈ കുറിപ്പ്. എന്റെ ആദ്യ സിനിമയായ എന്നു നിന്റെ മൊയ്തീന്റെ പ്രീ പ്രൊഡക്ഷന്‍ പണികളുമായി ഞാന്‍ കോഴിക്കോട് മുക്കത്തുള്ള കാലഘട്ടം. എന്റെയൊപ്പം കുറച്ച് സഹായികളും ഉണ്ട് . ഹോട്ടല്‍ ആഹാരം ഒഴിവാക്കാന്‍ തീരുമാനിച്ച സമയത്ത് ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്ത് തരാന്‍ ഒരാള്‍ പെട്ടന്ന് അവതരിക്കുവായിരുന്നു. നമ്മള്‍ എന്തേലും ആഹാര സാധനം വേണമെന്ന് പറഞ്ഞാല്‍ ആ 'പാചക' വീരനെ കുറച്ചുസമയം ആര്‍ക്കും അവിടെയൊന്നും കാണാന്‍ കഴിയില്ല. പക്ഷെ പിന്നീട് അടുക്കള ഭാഗത്ത് പാചകത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതും ഏറ്റവും രുചിയുള്ള ഭക്ഷണവുമായി അയാള്‍ പ്രത്യക്ഷപ്പെടുന്നതും പതിവായിരുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരോ ആവശ്യവും കേട്ടശേഷം ഇയാള്‍ എങ്ങോട്ടാണ് മുങ്ങുന്നത് എന്നറിയാന്‍ എനിക്ക് കൗതുകമായി. ഈ പാചക ശിരോമണിയുടെ സ്ഥിരം മുങ്ങല്‍ നേരത്ത് ഒരു ദിവസം ഞാന്‍ പിന്തുടുര്‍ന്നു. അപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടയത്. മാറിയിരുന്ന് സ്വന്തം ഉമ്മയെ വിളിച്ച് ഓരോന്നും ഉണ്ടാക്കാനുള്ള റസിപ്പി കടലാസില്‍ കുറിച്ച് എടുക്കുകയായിരുന്നു അയാള്‍. ഉമ്മ ഫോണിലൂടെ നല്കുന്ന റസിപ്പി അല്പംപോലും തെറ്റിക്കാതെ കൃത്യമായി പാചകം ചെയ്ത് അത്യന്തം രുചിയോടെ ഞങ്ങള്‍ക്ക് വിളമ്പിയിരുന്ന ആ പാചകക്കാരന്‍ യഥാര്‍ത്ഥ്യത്തില്‍ ധാരാളം ശിക്ഷ്യ സമ്പത്തുള്ള, മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനാണെന്ന് പിന്നീട് നടന്ന 'ചോദ്യം ചെയ്യലില്‍' മനസ്സിലായി. തുടര്‍ന്ന് കക്ഷി ആ സിനിമയുടെ ഭാഗമായെന്നത് ചരിത്രം ! ആ കക്ഷി മറ്റാരും അല്ല . സാക്ഷാല്‍ ബിച്ചാള്‍ മുഹമ്മദ്.
എന്ന് നിന്റെ മൊയ്തീന് ശേഷം ഞാനെഴുതിയ ഒരു കഥ സിനിമയാക്കിയിരിക്കുന്നു ബിച്ചാള്‍. ഈ വരുന്ന ആഗസ്റ്റ് 18 ന് തീയേറ്ററുകളില്‍ എത്തുന്ന ശശിയും ശകുന്തളയും എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്ത് സ്വതന്ത്ര സംവിധായകനായി കടന്നു വരികയാണ് ബിച്ചാള്‍ മുഹമ്മദ്. എത്രയും പ്രിയപ്പെട്ട ബിച്ചാള്‍ , എന്റെ എല്ലാവിധ ആശംസകളും നേരുന്നു. നിന്റെ സിനിമയോടുള്ള ഈ അടങ്ങാത്ത അഭിനിവേശം ഒരു ജനതയെ രഞ്ചിപ്പിക്കാനുള്ള അനുഗ്രഹം കൂടിയായി മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു