ഗൗതമന്റെ രധം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് പുണ്യ എലിസബത്ത്. ഇപ്പോള്‍ നടി തന്റെ സോഷ്യല്‍മീഡിയ പേജ് വഴി ഭാവി വരനെ പരിചയപ്പെടുത്തുകയാണ്.പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുകയാണ്.
ടോബി കൊയ്പ്പളളിയാണ് പുണ്യയുടെ പ്രതിശ്രുത വരന്‍. റീല്‍സ് വീഡിയോകളിലൂടെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ പുണ്യയ്ക്ക് സോഷ്യല്‍ മീഡിയകളില്‍ ആരാധകരേറെയാണ്.
'ആറു മാസങ്ങള്‍ക്ക് ശേഷമാണ് അവനെ ഞാന്‍ കാണാന്‍ പോകുന്നത്. ഇനിയും കാത്തിരിക്കാന്‍ കഴിയാത്തതുകൊണ്ട് ഒരു ദിവസത്തെ ലീവ് എടുത്ത് ഞാന്‍ അവനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. പൂക്കള്‍ വാങ്ങി ഞാന്‍ തന്നെ അവനു വേണ്ടി ബൊക്കെ തയാറാക്കി. അക്ഷരാര്‍ഥത്തില്‍ കടലില്‍ നിന്ന് ഒരു നിധി കണ്ടെത്തി. എന്റെ ഹൃദയത്തിലേക്ക് തന്നെ നീന്തി കയറിയതിന് ടോബി കൊയ്പ്പള്ളിലിനു നന്ദി. ഞാന്‍ എന്റെ പുരുഷനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ്. '' പുണ്യ കുറിച്ചു.
2018-ല്‍ ഷറഫ് യു ധീനും സിജു വില്‍സണും അഭിനയിച്ച തോബാമ എന്ന മലയാളം ചിത്രത്തിലൂടെയാണ് പുണ്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കേരളത്തിലെ ആലുവയിലാണ് താരം താമസിക്കുന്നത്.
പാലക്കാട് കാണിക്കമാതാ കോണ്‍വന്റ് ഇംഗ്ലിഷ് മീഡിയം ഗേള്‍സ് ഹൈസ്‌ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആര്‍ക്കിടെക്റ്റില്‍ നിന്നും ബിരുദം നേടി.