Latest News

പുതിയ ഉടമയെ കാത്ത് പൃഥിയുടെ ഹുറാക്കാന്‍; മൂന്ന് കോടി രൂപയ്ക്ക് പൃഥി വാങ്ങിയ ലംബോര്‍ഗിനി ആകെ സഞ്ചരിച്ചത് 1272 കി.മി മാത്രം; നടന്‍ സെക്കന്റ് ഹാന്‍ഡ് യൂറസ് സ്വന്തമാക്കിയതോടെ കൈമാറിയ വാഹനം ഉള്ളത് കൊച്ചി റോയല്‍ ഡ്രൈവില്‍

Malayalilife
പുതിയ ഉടമയെ കാത്ത് പൃഥിയുടെ ഹുറാക്കാന്‍; മൂന്ന് കോടി രൂപയ്ക്ക് പൃഥി വാങ്ങിയ ലംബോര്‍ഗിനി ആകെ സഞ്ചരിച്ചത് 1272 കി.മി മാത്രം; നടന്‍ സെക്കന്റ് ഹാന്‍ഡ് യൂറസ് സ്വന്തമാക്കിയതോടെ കൈമാറിയ വാഹനം ഉള്ളത് കൊച്ചി റോയല്‍ ഡ്രൈവില്‍

പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനിയുടെ എസ്‌യുവി യുറുസ് വാങ്ങിയത് അടുത്തിടെയാണ്.  ലംബോര്‍ഗിനിയുടെ തന്നെ ഹുറാക്കാന്‍ വിറ്റാണ് പുതിയ വാഹനം നടന്‍ സ്വന്തമാക്കിയതെന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോളിതാ നടന്റെ ആദ്യ ലംബോര്‍ഗിനി പുതിയ ഉടമയെ കാത്ത് കിടക്കുകയാണ്.റോയല്‍ ഡ്രൈവിന്റെ കൊച്ചി ഷോറൂമിന്റെ തലയെടുപ്പോടെയാണ് ലംബോര്‍ഗിനി ഉള്ളത്.

വെറും 1272 കിലോമീറ്റര്‍ മാത്രമേ ഈ സൂപ്പര്‍ കാര്‍ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയല്‍ ഡ്രൈവ് പറയുന്നത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍വീല്‍ ഡ്രൈവ് മോഡലാണ് ഇത്. ഈ വാഹനം താരം സ്വന്തമാക്കിയത് 2018 ലാണ്.

പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമായ റോയല്‍ ഡ്രൈവില്‍ നിന്നായിരുന്നുപൃഥ്വിരാജ് ഉറുസ് വാങ്ങിയത്. കേരള റജിസ്‌ട്രേഷനിലുള്ള ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയതോടെ, പുതിയ ഉടമയെ കാത്തിരിക്കുകയാണ് കേരളത്തിലെ ഏറ്റവും പ്രശസ്ത ഹുറാക്കാന്‍.

ലംബോര്‍ഗിനി അവതരിപ്പിച്ചതില്‍ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍വീല്‍ ഡ്രൈവ് മോഡല്‍. 5.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ സൂപ്പര്‍കാറിന്റെ പ്രത്യേകത. 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രമാണ് ഈ കാറിന് വേണ്ടി വരുന്നത്.
 
പൃഥി ഇപ്പോള്‍ ലംബോര്‍ഗിനിയുടെ എസ്യുവി യുറുസ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡല്‍ യുറുസിന്റെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. കേരളത്തില്‍ ലംബോര്‍ഗിനി യുറുസ് ബുക്ക് ചെയ്താല്‍ വാഹനം ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 5000 കിലോമീറ്ററില്‍ താഴെ ഓടിയ യുറുസ് ആണ് പൃഥിരാജ് സ്വന്തമാക്കിയിരിക്കുന്നത്.

prithviraj lamborghini huracan for sale

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക