ഡാന്‍സിലൂടെ സിനിമയിലെത്തി തിളങ്ങിയ നടിയാണ് ഷംനാ കാസിം. ഇപ്പോള്‍ ദുബായില്‍ കോടികളുടെ ബിസിനസ് നടത്തുന്ന ഡോ. ഷാനിദ് ആസിഫ് അലിയുമായുള്ള വിവാഹശേഷം അവിടെ സെറ്റില്‍ ചെയ്തിരിക്കുകയാണ് ഷംനാ കാസിം. ഇരുവര്‍ക്കും ഒരു മകനും ജനിച്ചു. ഷോകളുടെ ഭാഗമായി നാട്ടിലേക്ക് എത്തും എന്നതൊഴിച്ചാല്‍ ദുബായിലാണ് ഷംന സെറ്റില്‍ ചെയ്തിരിക്കുന്നതും ഇപ്പോള്‍ ജീവിക്കുന്നതും. ഇന്നലെയായിരുന്നു ഷംന ദുബായില്‍ തന്റെ സ്വപ്നമായ ഡാന്‍സ് സ്‌കൂളിന് തുടക്കം കുറിച്ചത്. അതിന്റെ വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ കഴിയും മുന്നേ വന്‍ നാണക്കേടില്‍ മുങ്ങിയിരിക്കുകയാണ് നടിയും ഭര്‍ത്താവും.
മുന്‍ ബിഗ്ബോസ് താരവും ബോഡി ബില്‍ഡറുമാമയ മജ്സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഷംനയ്ക്കും ഭര്‍ത്താവിനുംഎതിരെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.. ദയവായി എന്റെ കാശ് തിരിച്ചു തരൂ എന്ന് കുറിച്ച് ഷാനിദിന്റെയും ബിനിസ് ഗ്രൂപ്പിന്റേയും ഷംനയുടേയും ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറിയാണ് മജ്സിയ പങ്കുവച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള വിസാ സര്‍വ്വീസുകളടക്കം സിനിമാ താരങ്ങളുമായും ബിസിനസുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം വമ്പന്‍ ഇടപാടുകള്‍ നടത്തുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റേത്.
ദുബായില്‍ തുടങ്ങിയ ഷംനാ കാസിമിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങും മുന്നേയാണ് കുടുംബത്തെ തേടി ബിഗ്ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്. ദുബായിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പായിട്ടും അവര്‍ പലതരത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടായിട്ടും അതിലൊന്നും കൂസാത്ത നിലപാടാണ് മജ്സിയ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഷാനിദിന്റെ ബിസിനസ് വമ്പന്‍ ഉയരങ്ങള്‍ കീഴടക്കവേയാണ് ഇത്രയും കാലം ഡാന്‍സ് ഷോകളുമായി സജീവമായിരുന്ന ഷംന ഇപ്പോള്‍ ഡാന്‍സ് സ്റ്റുഡിയോയും കൂടി ആരംഭിച്ചത്. 200 മുതല്‍ 300 ദിര്‍ഹം വരെയാണ് ഡാന്‍സ് സ്റ്റുഡിയോയില്‍ നിന്നും ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. ഏതാണ്ട് ഇന്ത്യന്‍ രൂപയില്‍ 4500 മുതല്‍ 6500 വരെ വരുമത്.
ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും ആയ മജിസിയ ഭാനു. വടകരക്കാരിയായ മജ്സിയ ബിഗ്ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ പ്രശസ്തി നേടിയത്. സ്ഥിരമായി ദുബായിലും മറ്റും പോകാറുള്ള മജ്സിയയ്ക്ക് അതുമായി ബന്ധപ്പെട്ടാകും ഇപ്പോള്‍ നടന്ന ഈ സംഭവം ഉണ്ടായിട്ടുക. അമൃതാ ടിവി. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെയാണ് ഷംന കാസിം കലാരംഗത്ത് സജീവമാകുന്നത്. 2004ലായിരുന്നു ഇത്. മലയാളം, തെലുഗു, കന്നഡ, തമിഴ് സിനിമകളില്‍ സജീവമാണ് ഷംന. മറ്റ് സിനിമാ ഇന്‍ഡസ്ട്രികളില്‍ പൂര്‍ണ്ണ , ചിന്നാറ്റി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. തെലുഗു സിനിമയില്‍ ഷംന ഏറെ അവസരങ്ങളുള്ള താരമാണ്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് ഷംന ആദ്യം അഭിനയിച്ചത്.