മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരും ബിഗ് ബോസ് ഹൗസില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാത്ഥികളായിരുന്നു ഇരുവരും. ഹൗസിനുള്ളില്‍ വച്ച് ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
പിന്നീടാവട്ടെ പേളിക്കും ശ്രീനിഷ് അരവിന്ദിനും ഉള്ളതുപോലെതന്നെ മകള്‍ നിലയ്ക്കും ആരാധകര്‍ ഏറെയായി്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ഒരു സന്തോഷ വാര്‍ത്ത പേളിയും ശ്രീനിഷും പങ്കുവെച്ചിരിക്കുകയാണ്.
ആരാധകരുടെ ഏറെ നാളത്തെ സംശയങ്ങള്‍ക്ക് മറുപടിയായി താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചിരിക്കുകയാണ് പേളി. യൂട്യൂബ് ചാനലില്‍ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പേളി പങ്കുവച്ചത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നും ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണി ആണെന്നും പേളി പറഞ്ഞു. ശ്രീനിഷും നിലയും പേളിക്ക് ഒപ്പം വീഡിയോയില്‍ ഉണ്ടായിരുന്നു.
ആദ്യ കുറച്ചുനാള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരിയായി എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പേളിയും ശ്രീനിഷും പറഞ്ഞു. അടുത്തിടെ പേളി പങ്കുവെച്ച വീഡിയോയിലും ചിത്രങ്ങളിലുമെല്ലാം ഗര്‍ഭിണിയാണോ എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ആരാധകള്‍ ചോദ്യവുമായെത്തി.
ഗര്‍ഭിണി ആണെങ്കില്‍ താന്‍ അറിയിക്കും എന്നായിരുന്നു പേളി നല്‍കിയ മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പായുമ്പോഴായിരുന്നു ഇത്.