മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. ഒരിടവേളയ്ക്ക് ശേഷം ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
മുടി രണ്ട് വശങ്ങളിലായി പിന്നിയിട്ട താരത്തെയാണ് കാണാനാകുന്നത്. എന്തായാലും പത്മപ്രിയയുടെ പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്.
ഒരു തെക്കന്‍ തല്ല് കേസ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു.ബിജു മേനോനായിരുന്നു ചിത്രത്തില്‍ നായകന്‍. ബിജു മേനോനും പത്മപ്രിയയ്ക്കുമൊപ്പം നിമിഷ സജയനും റോഷനും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 'വണ്ടര്‍ വുമണ്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലും പത്മപ്രിയ വേഷമിട്ടിരുന്നു. അഞ്ജലി മേനോനായിരുന്നു ചിത്രത്തിന്റെ സംവിധാനം. . പത്മപ്രിയയുടെ പുതിയ പ്രൊജകറ്റുകള്‍ പ്രഖ്യാപിച്ചിട്ടില്ല.