നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര്‍ ലുലു; റഹ്മാനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന'ബാഡ് ബോയ്‌സ്' ഓണത്തിന്

Malayalilife
 നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര്‍ ലുലു; റഹ്മാനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന'ബാഡ് ബോയ്‌സ്' ഓണത്തിന്

ഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്‌സ്'അണിയറയില്‍ ഒരുങ്ങുന്നു. ഓണം റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ നാല് വ്യത്യസ്ത പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഒമര്‍ ലുലുവിന്റേതാണ് കഥ. അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് തിരക്കഥ ഒരുക്കുന്നത്. തീര്‍ത്തും കോമഡി എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്.

കോമഡി ഫണ്‍ എന്റര്‍ടെയ്‌നറായണ്. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 

കഥ ഒമര്‍, തിരക്കഥ, സംഭാഷണം സാരംഗ് ജയപ്രകാശ്,ഛായാഗ്രഹണം ആല്‍ബി, ഡോണ്‍മാക്‌സ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍, ഗാനങ്ങള്‍ ബി.കെ ഹരിനാരായണന്‍,വിനായക് ശശികുമാര്‍, അഖിലേഷ് രാമചന്ദ്രന്‍, സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍: ദീലീപ് ഡെന്നീസ്,അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ആണ് നിര്‍മ്മാണം. വിതരണം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്. പി .ആര്‍.ഒ : പി.ശിവപ്രസാദ്‌
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by OMAR LULU (@omar_lulu_)

omar lulu movie bad boys

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES