Latest News

ഇസാഹാക്കിനെ ഒക്കത്ത് എടുത്ത് നയന്‍താര; മുഖം ചുളിച്ച് പിണക്കത്തോടെ ഇസക്കുട്ടനും

Malayalilife
 ഇസാഹാക്കിനെ ഒക്കത്ത് എടുത്ത് നയന്‍താര; മുഖം ചുളിച്ച് പിണക്കത്തോടെ ഇസക്കുട്ടനും

രിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന നിഴല്‍ സിനിമയുട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകന്‍. ഉമേഷ് രാധാകൃഷ്ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമ ആണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

കഴിഞ്ഞ ദിവസം നയന്‍താരയുടെ പിറന്നാളും നിഴല്‍ മൂവി സെറ്റില്‍ താരങ്ങളൊന്നിച്ച് ആഘോഷിച്ചിരുന്നു. ഇപ്പോള്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒപ്പമുളള നയന്‍താരയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിവായി സെറ്റില്‍ പ്രിയയും ഇസഹാക്കും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസഹാക്കിനെ ഒക്കത്തെടുത്ത് വച്ചിരിക്കുകയാണ് നയന്‍താര. കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് എല്ലാ മലയാളികളും താരങ്ങളും ആഘോഷമാക്കിയിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം അച്ഛനായത്. കുഞ്ഞിന്റെ ഓരോ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് ഇസഹാക്കിനെ കാണാന്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു.  ഇപ്പോള്‍ തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറും ഇസക്കുട്ടനെ ഒക്കത്ത് എടുത്തിരിക്കയാണ്. എന്നാല്‍ ചിത്രത്തില്‍ എല്ലാവരും ചിരിച്ച് നില്‍ക്കുമ്പോള്‍ ഇസക്കുട്ടന്റെ മുഖമാണ് ആരാധകര്‍ ശ്രദ്ധിക്കുന്നത്.  പിണക്കത്തോടെ നോക്കുന്ന മുഖഭാവമാണ് ഇസഹാക്കിന് ചിത്രത്തില്‍. ഇസക്കുട്ടന്‍ ഇത്ര വലുതായോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. മുഖചുളിച്ച് വയ്ക്കുമ്പോഴും ക്യൂട്ടായിട്ടുണ്ടെന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.

nayanthara with kunchako boban and baby izahaak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക