തെന്നിന്ത്യയിലെ സൂപ്പര്‍ ക്യൂട്ട് കപ്പിള്‍ ആണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിഘ്‌നേശ്. വിവാഹ ശേഷവും നയനും വിഘ്‌നേശും കരിയറിന്റെ തിരക്കുകളിലാണ്. ജവാനാണ് നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
നാനും റൗഡി ധാനിന്റെ സെറ്റില്‍ അധികമാര്‍ക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്നേശ് പറയുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചു. 'സെറ്റില്‍ ഞങ്ങള്‍ റൊമാന്‍സ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വര്‍ക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോള്‍ പോലും നയന്‍താരയുടെ കാരവാനില്‍ ഞാന്‍ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ വെച്ചാണ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്.
റിലേഷന്‍ഷിപ്പിലായ ശേഷവും സെറ്റില്‍ ഞാന്‍ മാം എന്നായിരുന്നു വിളിച്ചത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്നുണ്ടായിരുന്നു. നാനും റൗഡി താനില്‍ ചുംബിക്കാന്‍ നോക്കുന്ന രംഗമുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. പൊസസീവ്നെസ് വരാം. ആ സമയത്ത് ഞാന്‍ പൊസസീവായിരുന്നെങ്കില്‍ അവര്‍ രണ്ട് പേരും തമ്മില്‍ അകലം വന്നേനെ. അവളും ഞാനും പ്രൊഫഷണലാണ്. നയന്‍താരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയന്‍താര വീട്ടില്‍ വന്നു എന്നതില്‍ അവര്‍ വളരെ എക്സൈറ്റഡായി. പ്രണയത്തെക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. നയന്‍താര വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയന്‍താരയുടെ ഫാനായിരുന്നു.
അവളുടെ ബോള്‍ഡ്നെസൊക്കെ ഇഷ്ടമായിരുന്നു. നയന്‍താര വര്‍ക്ക് ചെയ്യുന്ന രീതി കൊണ്ടാണ് അവര്‍ സ്റ്റാറായത്. ആത്മാര്‍ത്ഥത കൊണ്ട്. എന്നാല്‍ അത്ഭുതരമായ പെര്‍ഫോമന്‍സ് നടത്തി ദേശീയ അവാര്‍ഡ് വാങ്ങി താരമായതുമല്ല. കൊമേഷ്യല്‍ സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയന്‍ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്'.സാധാരണ വീട്ടമ്മ പോലെയാണ്. 'രാത്രി വളരെ വൈകി ഞാന്‍ ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്'
'വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്. ആരെയെങ്കിലും വിളിച്ച് കഴുകിക്കാം. പക്ഷെ അവള്‍ തന്നെ കഴുകും. വീട്ടില്‍ സാധാരണ എല്ലാവരെ പോലെയും ചില വഴക്കുണ്ടാവും. പക്ഷെ വര്‍ക്കില്‍ ഞങ്ങള്‍ പരസ്പരം കേള്‍ക്കും,' വിഘ്‌നേശ് പറഞ്ഞു. നയന്‍താരയ്ക്കായി പ്രണയ കാലത്ത് എഴുതിയ വാചകങ്ങളെക്കുറിച്ചും വിഘ്‌നേശ് പറഞ്ഞു.
ഞങ്ങളുടെ റിലേഷന്‍ഷിപ്പ് കണ്‍ഫോം ആയ ശേഷം ഓണ്‍ എ സ്‌കെയില്‍ ഓഫ് 10 യൂ ആര്‍ നയന്‍, ഐആം ദ വണ്‍ എന്ന് എഴുതി. പിന്നീട് ഞങ്ങള്‍ ലിവിംഗ് ടുഗെദറിലായി. അന്ന് അത് ഞാന്‍ പ്രിന്റ് ചെയ്ത് വലിയൊരു ബോര്‍ഡിലാക്കി. ഇന്‍വെര്‍ട്ടഡയാണ് വെച്ചത്. കണ്ണാടിയില്‍ നോക്കിയാല്‍ മനസ്സിലാവും, വിഘ്‌നേശ് പറഞ്ഞു.
വിഘ്നേഷ് ശിവന്റെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയ സിനിമയാണ് 'നാനും റൗഡി താന്‍'. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് വിഘ്നേഷും നയന്‍താരയും പ്രണയത്തിലാകുന്നത്. ആദ്യ ചിത്രമായ 'പോടാ പോടി' വലിയ വിജയമാകാത്ത സാഹചര്യത്തിലാണ് വിഘ്‌നേഷ് തന്റെ രണ്ടാം ചിത്രമായ നാനും റൗഡി താന്‍ എന്ന സിനിമയുടെ ജോലി ആരംഭിക്കുന്നത്. ധാരാളം ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍, നടന്‍ ധനുഷ് തന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കാന്‍ തയാറായി. നയന്‍താരയെ കണ്ട് കഥ പറയാന്‍ ആവശ്യപ്പെട്ടത് ധനുഷ് ആണന്നും വിഘ്‌നേഷ് പറയുന്നു.
'ഒന്നര മണിക്കൂര്‍ നയന്‍താരയോടൊപ്പമിരുന്ന് സംസാരിക്കാന്‍ സാധിക്കുന്ന അവസരമല്ലേ എന്ന് കരുതി ധനുഷ് സാറിനോട് ശരിയെന്നു പറഞ്ഞു. നയന്‍താര ഈ സിനിമയ്ക്ക് ഓക്കെ പറയുമെന്ന് വിചാരിച്ചിരുന്നേയില്ല. ആ സമയത്ത് ഞാന്‍ നസ്രിയ ഉള്‍പ്പെടെയുള്ളവരെ കാസ്റ്റ് ചെയ്യാനായി ആലോചിച്ചിരുന്നു. ഓട്ടോയില്‍ ഞാനും കൂട്ടുകാരന്‍ സെന്തിലും കൂടിയാണ് നയന്‍താരയെ കാണാന്‍ പോയത്. സെന്തില്‍ പുറത്തിരുന്നു. ''കഥ പറഞ്ഞ് പെട്ടെന്നു വരാം. അവരെന്തായാലും നോ പറയും. കുറച്ച് സമയം അവരെ ഒന്ന് അടുത്തു കണ്ടിട്ട് വരാം'', എന്ന് സെന്തിലിനോട് പറഞ്ഞാണ് പോയത്.
അങ്ങനെ നയന്‍താരയെ കാണുന്നു. ആദ്യമേ തന്നത് ഗ്രീന്‍ ടീ. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഗ്രീന്‍ ടീ, ഇഷ്ടമല്ലാഞ്ഞിട്ടും കുറച്ച് കുടിച്ചു. കാരണം തരുന്നത് നയന്‍താരയാണല്ലോ. അങ്ങനെ മുഴുവനും കുടിച്ചുവെന്ന തരത്തില്‍ അവരുടെ മുന്നില്‍ വച്ച് അഭിനയിച്ച് ഞാന്‍ വന്ന കാര്യത്തിലേക്ക് കടന്നു. സാധാരണ കഥ പറയാന്‍ ചെല്ലുമ്പോള്‍ അഭിനേതാക്കള്‍ ഫോണില്‍ നോക്കുകയോ പകുതി മാത്രം ശ്രദ്ധിക്കുകയോ ആയിരിക്കും ചെയ്യുക. എന്നാല്‍ നയന്‍താരയാകട്ടെ ഫോണ്‍ ആദ്യമേ തന്നെ സ്വിച്ച് ഓഫ് ചെയ്തു. കഥ പറയാന്‍ എത്ര നേരമെടുക്കുമെന്ന് എന്നോട് ചോദിച്ചു. അത്രയും നേരം തന്നെ ആരെയും ശല്യം ചെയ്യരുതെന്ന് അസിസ്റ്റന്റസിനോടും പറഞ്ഞു.
അതിനുശേഷം എന്നോട് കഥ പറയാന്‍ പറഞ്ഞു. അവരുടെ ആ പ്രവൃത്തി തന്നെ എനിക്ക് ആത്മവിശ്വാസം തന്നു. കാരണം അവര്‍ എന്റെ കഥ കേള്‍ക്കാമെന്ന് സമ്മതിച്ചതു തന്നെ വലിയ കാര്യമായിരുന്നു. അങ്ങനെ ഹൃദയം തുറന്നു ഞാന്‍ കഥ പറഞ്ഞു, കുറേ സീന്‍സ് കേട്ട് അവര്‍ ചിരിച്ചു. കഥ മുഴുവനായും അവര്‍ കേട്ടു. അപ്പോള്‍ത്തന്നെ ഓക്കെ പറഞ്ഞു. ഡേറ്റിന്റെ കാര്യമൊന്നും പറയാതെ ഈ സിനിമ ഉടന്‍ തന്നെ ചെയ്യാമെന്ന് നയന്‍താര പറയുകയായിരുന്നു. ഹീറോ ആരെന്ന് ചോദിച്ചു, ഗൗതം കാര്‍ത്തിക്കിനെയാണ് നോക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ആര് ഹീറോയായാലും കുഴപ്പമില്ല, തന്റെ റോള്‍ വളരെ നന്നായിട്ടുണ്ടെന്നായിരുന്നു നയന്‍താര മറുപടിയായി പറഞ്ഞത്.
ഈ സിനിമയോട് വളരെ ആത്മാര്‍ഥതയോടെയാണ് നയന്‍താര സമീപിച്ചത്. സിനിമയിലെ കോസ്റ്റ്യൂം നയന്‍താര തന്നെയാണ് ഡിസൈന്‍ ചെയ്തത്. കോസ്റ്റ്യൂം ധരിച്ച് ഫോട്ടോ അയച്ച് തരികയായിരുന്നു. അങ്ങനെ 'നാനും റൗഡി താന്‍' എന്ന രണ്ടാമത്തെ ചിത്രവും ഒരു പ്രണയവും ഉണ്ടായി.''-വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.