Latest News

ജാനകീ ജാനേയുടെ ആദ്യ ഷോ കണ്ട ശേഷം കുടുംബത്തൊടൊപ്പം അവധിയാഘോഷിക്കാന്‍ ഗ്രീസിലേക്ക് പറന്ന് നവ്യ; അച്ഛനും അമ്മയ്ക്കും മകനും ഒപ്പമുള്ള നിമിഷങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
ജാനകീ ജാനേയുടെ ആദ്യ ഷോ കണ്ട ശേഷം കുടുംബത്തൊടൊപ്പം അവധിയാഘോഷിക്കാന്‍ ഗ്രീസിലേക്ക് പറന്ന് നവ്യ; അച്ഛനും അമ്മയ്ക്കും മകനും ഒപ്പമുള്ള നിമിഷങ്ങള്‍ പങ്ക് വച്ച് നടി

നവ്യാ നായരും സൈജു കുറിപ്പും ഒന്നിച്ചെത്തിയ ജാനകീ ജാനേ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പുതിയ ചിത്രം തിയേറ്ററുകളിലെത്തിച്ചതിന് പിന്നാലെ നടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്.കുടുംബത്തൊടൊപ്പം ഗ്രീസില്‍ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ നവ്യ യാത്രാചിത്രങ്ങള്‍ പങ്കുവെച്ചു 

നവ്യയുടെ അച്ഛനമ്മമാരെയും മകനെയും ചിത്രങ്ങളില്‍ കാണാം. ഏദന്‍സില്‍ നിന്നുളള ചിത്രങ്ങളാണ് താരം തന്റെ സ്റ്റോറിയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ജാനകി ജാനേ. സൈജു കുറുപ്പാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തെത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നടി മടങ്ങിയെത്തിയത്.

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചു.

Read more topics: # നവ്യ നായര്‍
navya nair family trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES