മലയാള സിനിമയില്‍ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നരേന്. ഇപ്പൊള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടാകെ നിറ സാന്നിധ്യമാണ് നരേന്. 15ആം വിവാഹ വാര്‍ഷിക ദിനത്തില്ലാണ് ജീവിതത്തിലെ അതീവ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ച് തെന്നിന്ത്യന്‍ നടന് നരേന് എത്തിയത്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരോട് അന്ന് വെളിപ്പെടുത്തിയത്.
പിന്നീട് അടുത്തിടെ തനിക്ക് പുത്രന് ജനിച്ച സന്തോഷവും നടന് പങ്ക് വച്ചിരുന്നു. ഇപ്പോള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നരേന് വീണ്ടുമൊരു കുഞ്ഞ് പിറന്നപ്പോള്‍ സിനിമാ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്ത്, ആസിഫ് അലി, അര്ജുന് അശോകന് എന്നിവരാണ് നരെനെയും കുടുംബത്തെയും കാണാന്‍ എത്തിയ ചിത്രങ്ങളും വൈറലാവുകയാണ്.. ഓംകാര്‍ നരേന് എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്.
2007ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ഇവര്‍ക്ക് 15 വയസ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്.അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍, ക്ലാസ്മേറ്റ്സ്, ഒടിയന്, കൈദി തുടങ്ങിയ സിനിമകളിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിരക്കേറിയ താരമായി നരേന് മാറിയത്. ഇപ്പൊള്‍ കയ്യില്‍ നിരവധി സിനിമകളാണ് നരെനുള്ളത്.