മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ നമിതയോടും ഭര്‍ത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം.
തങ്ങള്‍ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയ ശേഷമാണു പ്രവേശനം അനുവദിച്ചത്. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവം നമിത തന്നെയാണു സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനു എത്തിയതായിരുന്നു നമിത.
തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് നമിത സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിതങ്ങനെ:്.
വണക്കം.ആദ്യമായി, എന്റെ സ്വന്തം നാട്ടില്‍ എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ട അന്യായം ഉണ്ടായി. എന്നോട് അതിനെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചല്ല, പകരം എന്നോട് അതിനെക്കുറിച്ച് ചോദിച്ചത് എങ്ങനെയെന്നതാണ് പ്രശ്‌നം. വളരെ പരുഷവും അഹങ്കാരവും കാണിച്ച ഉദ്യോഗസ്ഥനും അയാളുടെ സഹായിയും.
ഈ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞാന്‍ പി.കെ. ശേഖര്‍ ബാബു ജിയോട് അഭ്യര്‍ത്ഥിക്കുന്നു, ഒരുപക്ഷേ എനിക്ക് ഉദ്യോഗസ്ഥനെക്കുറിച്ച് തെറ്റ് പറ്റിയതാകാം.ദര്‍ശനത്തിനും സുരക്ഷിതമായ തിരിച്ചുവരവിനും ഞങ്ങളെ സഹായിച്ചതിന് ഐഎസ് പോലീസ് ടീമിന് ഹൃദയംഗമമായ നന്ദി,' നമിത കുറിച്ചു
'ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനും തിരക്ക് ഉണ്ടാക്കാതിരിക്കാനും, ക്ഷേത്ര സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. ഞങ്ങള്‍ വിശദീകരിച്ചെങ്കിലും ചില തെളിവുകള്‍ ഹാജരാക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ ഞങ്ങള്‍ മുന്‍പും സന്ദര്‍ശനം നടത്തിയിട്ടുണ്ട്, എന്നാല്‍ മതത്തിന്റെ തെളിവ് നല്‍കാന്‍ പറയുന്നത് ഇതാദ്യമാണ്,' നമിത പറഞ്ഞു.
'അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും, എനിക്ക് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നു. രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരി അല്ലെങ്കില്‍ മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരാള്‍ ക്ഷേത്രം സന്ദര്‍ശിച്ചാല്‍, അവരോടും ഇങ്ങനെ പെരുമാറുമോ? അത് ക്ഷേത്രത്തിന്റെ പ്രതിച്ഛായയെ മോശമാക്കും,'' എന്നും നമിത കൂട്ടിച്ചേര്‍ത്തു.