പുതിയ സിനിമയായ പദ്മിനിയുടെ പ്രൊമോഷന് നായകനായ കുഞ്ചാക്കോ ബോബന് സഹകരിക്കുന്നില്ല എന്ന ആരോപണം വലിയ ചര്‍ച്ചകള്‍ക്കാണ് കഴിഞ്ഞ ദിവസം വഴിതെളിച്ചത്. ഇതിനിടെ ഇപ്പോഴിതാ നടന്മാരായ ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനേയും കുറിച്ചുള്ള നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മുരളി.
താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തില്‍ അജുവും ധ്യാനും സഹകരിച്ചതിനെ കുറിച്ചാണ് നിര്‍മ്മാതാവ് സംസാരിക്കുന്നത്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയില്‍ സിനിമയില്‍ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ ധ്യാന്‍ കൂടുതല്‍ സുന്ദരിയാക്കി എന്നാണ് മുരളി പറയുന്നത്.
അജു വര്‍ഗ്ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനെക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോള്‍ ' ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ' എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി എന്നും നിര്‍മ്മാതാവ് പറയുന്നു. നിര്‍മ്മാതാവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
സിനിമ പ്രമോഷന് നായകന് സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടന്മാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാര്‍ത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിര്‍മ്മിച്ച് റീലീസിങ്ങിന് തയ്യാറായ 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസുമാണ്. ഇതിന്റെ സംവിധായകര്‍ രണ്ട് പുതിയ യുവാക്കളാണ്. ഫീല്‍ഡില്‍ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെ തായ പ്രയോഗിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയില്‍ സിനിമയില്‍ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതല്‍ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകര്‍, ക്യാമറമേന്‍, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവന്‍ ഇടപ്പെട്ട് ചര്‍ച്ച നടത്തി കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
ഷൂട്ടിങ്ങ് അവസാനിക്കുവാന്‍ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങള്‍ സംവിധായകരോട്ചര്‍ച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളില്‍ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്ക്കി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
ഇത്തരം കാര്യങ്ങള്‍ മലയാള സിനിമയില്‍ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയില്‍ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്. അജു വര്‍ഗ്ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനെക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോള്‍ ' ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ' എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയില്‍ പല ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അജു നല്‍കിയിരുന്നു. ഈ രണ്ട് യുവ നടര്‍മാരുടെ കരിയറില്‍ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളില്‍ സുന്ദരി യമുന. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററില്‍ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീര്‍ച്ച