നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; നടി വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ബിഗ് ബോഗ് താരം ദിയ സനയുടെ കുറിപ്പ്

Malayalilife
 നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; നടി വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ബിഗ് ബോഗ് താരം ദിയ സനയുടെ കുറിപ്പ്

ടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

''മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648
സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ'' എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാത്രിയോടെ മോളി തലകറങ്ങി വീഴുകയും ബോധരഹിതയാവുകയും ആയിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ രണ്ട് അറ്റാക്ക് വന്നിട്ടുള്ള കാര്യം മോളി കണ്ണമാലി തുറന്നു പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടി സഹായിച്ചതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. 'സ്ത്രീധനം' എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ 'ചാള മേരി' എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്.

പുതിയ തീരങ്ങള്‍' എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മോളി പിന്നീട് 'അന്നയും റസൂലും', 'അമര്‍ അക്ബര്‍ അന്തോണി', 'ദ ഗ്രേറ്റ് ഫാദര്‍', 'കേരള കഫെ', 'ചാപ്പ കുരിശ്', 'ചാര്‍ലി' തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന 'ടുമോറോ' എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

 

molly kannamali hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES