Latest News

ജീത്തു ജോസഫും, ലിന്റാ ജീത്തുവും ചേര്‍ന്ന് വിളക്ക് കൊളുത്തി; അടുത്ത സുഹൃത്തുക്കളെല്ലാവരും ഒരുമിച്ചെത്തി; ജീത്തു ബോസഫ് മോഹന്‍ലാല്‍ ടീമിന്റെ നേരിന് തിരുവനന്തപുരത്ത് തുടക്കം; ചിത്രങ്ങള്‍ പങ്ക് വച്ച് മോഹന്‍ലാല്‍

Malayalilife
ജീത്തു ജോസഫും, ലിന്റാ ജീത്തുവും ചേര്‍ന്ന് വിളക്ക് കൊളുത്തി; അടുത്ത സുഹൃത്തുക്കളെല്ലാവരും ഒരുമിച്ചെത്തി; ജീത്തു ബോസഫ് മോഹന്‍ലാല്‍ ടീമിന്റെ നേരിന് തിരുവനന്തപുരത്ത് തുടക്കം; ചിത്രങ്ങള്‍ പങ്ക് വച്ച് മോഹന്‍ലാല്‍

പൊന്നിന്‍ചിങ്ങമായ ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്ച്ച തലസ്ഥാന നഗരിയില്‍ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസന്‍സ് ക്ലബ്ബില്‍ നടന്ന ചടങ്ങോടെ ആരംഭിച്ചത്.

മോഹന്‍ലാല്‍ നായകനാകുന്ന ഈ ചിത്രത്തിന്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങില്‍ തിരുവനന്തപുരത്തെ തന്റെ ഏറ്റവും അടുത്ത സുഹ്‌റുത്തുളും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തത് ഏറെ കൗതുകമായി.ജീത്തു ജോസഫും, ലിന്റാ ജീത്തുവും ആദ്യദു ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത്

പിന്നീട് ചലച്ചിത്ര ' പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും - ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.- ആന്റണി പെരുമ്പാവൂര്‍ സ്വിച്ചോണ്‍ കര്‍മ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു.അശോക് കുമാര്‍, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാര്‍, കിരീടം ഉണ്ണി, സന്നില്‍ കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്പ്രസിഡന്റ്, രഘു ചന്ദ്രന്‍ നായര്‍, മണിക്കുട്ടന്‍, ജഗദീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആന്റണി പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.
നല്ലൊരു ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്. അതിന്റെ സന്തോഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇവിടെ പങ്കുവച്ചു.

ആശിര്‍വ്വാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിതെന്ന് ആന്റണി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ആശിര്‍വ്വാദിന്റെ അഞ്ചാമത്തെ സിനിമയും മോഹന്‍ലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി.

കേടതിയും, നിയമയുദ്ധവുമൊക്കെ കോര്‍ത്തിണക്കിയ ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ഈ ചിത്രം.കോടതി നടപടികള്‍ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ:
കഥാഗതിയില്‍ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുന്ന ഒരു ചിത്രം.

മോഹന്‍ലാലിനു പുറമേപ്രിയാമണി, അന ശ്വരരാജന്‍,ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി.ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, രമാദേവി, രശ്മി അനില്‍ ,ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ സ്യഅണിനിരക്കുന്നു.

 ശാന്തി മായാദേവി 
 പുതിയ തിരക്കഥാകൃത്ത്. 

ഒരു പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു.
ശാന്തി മായാദേവി വക്കീലായ ശാന്തി മമ്മൂട്ടി നായകനായ ഗാന ഗന്ധര്‍വ്വ നില്‍ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തി.തുടര്‍ന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്ന ചിത്രത്തിലും അഭിനയിക്കുന്ന ശാന്തി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ തിരക്കഥാ രംഗത്തു കൂടി കടക്കുകയാണ്.
അതിനവസരവും പ്രചോദനവും നല്‍കിയത് ജീത്തു ജോസഫ് സാറാണന്ന് ശാന്തി പറഞ്ഞു.

ജീത്തു ജോസഥ്യം ശാന്തി മായാദേവിയും ചേര്‍ന്നാണ്ഈ ചിത്രത്തിന്റെ കഥയും തിരക്കുയും സംഭാഷണവും രചിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും - വി.എസ്.വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.കലാസംവിധാനം ബോബന്‍കോസ്റ്റും ഡിസൈന്‍ -ലിന്റൊജീത്തു.മേക്കപ്പ് - അമല്‍ ചന്ദ്ര .ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍ 'അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സോണി.ജി.സോളമന്‍., എസ്.എ.ഭാസ്‌ക്കരന്‍ ,അമരേഷ് കുമാര്‍ സംവിധാന സഹായികള്‍ - മാര്‍ട്ടിന്‍ ജോസഫ്. ഗൗതം കെ.നായനാര്‍, അശ്വിന്‍സിദ്ധാര്‍ത്ഥ്.സൂരജ്, സെബാസ്റ്റ്യന്‍ റോഹന്‍ , സെബാസ്റ്റ്യന്‍ ജോസ് ആതിര , ജയ് സര്‍വേഷ്യഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് --ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍.തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.ഫോട്ടോ - ബന്നറ്റ്.എം.വര്‍ഗീസ്.

mohanlal jeethu joseph movie neru

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES