നടി മീരാ നന്ദനെതിരെ സദാചാര വാദികളുടെ സൈബര്‍ ആക്രമണം.അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ലുലുമാളിലെ ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് താരം ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കു വെച്ചിരുന്നു. ഈ വീഡിയോയില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് താരത്തിനെതിരെ സദാചാര വാദികള്‍ രംഗത്ത് വരാന്‍ കാരണം.
അടിയില്‍ പാവാട ഇടാന്‍ മറന്നു പോയതാണെങ്കില്‍ ഇട്ടിട്ടു വരൂ, നിങ്ങള്‍ ഫെയ്മസ് ആകാന്‍ വേണ്ടിയാണോ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത്, നിങ്ങള്‍ ആദ്യം ലുലുവില്‍ നിന്ന് ഒരു പാന്റ് വാങ്ങി ഇടൂ, പാന്റ് ഇടാന്‍ മറന്നു പോയോ മോളൂസേ, ഞാന്‍ പൈസ തരാം മോളുപ്പോയി വസ്ത്രം വാങ്ങി ഇട്, പാന്റ് ഇട്ടില്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെയായിരിക്കും എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.
അതേസമയം മീരയെ അനുകൂലിച്ചു നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇങ്ങനെ സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. ഇതിനോടകം നിരവധി പേര് മീരയുടെ വീഡിയോ കാണുകയും, കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.
2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. അടുത്തിടെ, കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു.