മലയാളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് മീര അനില്‍. കോമഡി സ്റ്റാര്‍സില്‍ അവതാരകയായി എത്തിയ താരം പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് താരം വിവാഹിതയായത്. തിരുവല്ല സ്വദേശിയായ ബിസിനസുകാരന്‍ വിഷ്ണുവായിരുന്നു മീരയെ ജീവിതസഖിയാക്കിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നാലു വേഷങ്ങളിലാണ് താരം എത്തിയത്. നാലു സാരികളിലും അതിസുന്ദരിയായിരുന്നു മീര. എന്നാല്‍ മീരയുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും എത്തിയില്ലല്ലോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമേകി കൊണ്ട് ഇരുവരുടെയും പോസ്റ്റ് വെഡ്ഡിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ കവരുന്നത്.മണിമലയാറില്‍ വെച്ചെടുത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ് കണ്ണനാണ്. ശ്രീനാഥ് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ അമ്പല്ല മോഡല്‍ ടോപ്പണിഞ്ഞ് സിന്ദുരം തൊട്ട് സുന്ദരിയാണ് മീര. ഒരു കൈലിയും ബനിയനുമാണ് വിഷ്ണുവിന്റെ വേഷം. മണിമലയാറിന്റെ സൗന്ദര്യത്തില്‍ ഇരുവരും ഇഴുകി ചേര്‍ന്നുളള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുളളത്. ഇത്രയും പ്രണയാര്‍ദ്രയായി മീരയെ മുന്‍പ് കണ്ടിട്ടില്ല എ്ന്നാണ് ആരാധകര്‍ പറയുന്നത്.
വിവാഹശേഷം വിശേഷങ്ങള്‍ പങ്കുവച്ച് മീര എത്തിയിരുന്നു. മാട്രിമോണിയല്‍ വഴിയാണ് മീരയെ കുറിച്ച് അറിയുന്നത്. ഷോകളില്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഫോണില്‍ ചാറ്റ് ചെയ്ത് അടുപ്പത്തിലായ ശേഷമാണ് അറേഞ്ച്ഡ് മാരേജിലേക്ക് കാര്യങ്ങളെത്തിയത് എന്ന് അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു
. വിവാഹജീവിതം നന്നായി മുന്നോട്ട് പോകുന്നു എന്ന് വിഷ്ണു പറയുന്നു. ഇതൊടൊപ്പം മീര മറ്റൊരു വിശേഷവും പങ്കുവച്ചു. വിഷ്ണുവിനെ താന്‍ അപ്പാ എന്നാണ് വിളിക്കുന്നത് എന്നായിരുന്നു താരത്തിന്റെ വെല്‍പെടുത്തല്‍. അച്ഛന്റെ എക്സ്റ്റെന്‍ഷനായിട്ടാണ് വിഷ്ണുവിനെ തോന്നിയിട്ടുള്ളത് എന്നത് കൊണ്ടാണ് അപ്പാ എന്ന് വിളിപ്പുന്നതെന്നാണ് മീര വ്യക്തമാക്കിയത്.