നടി, അവതാരക എന്നീ നിലകളില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി. ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗറിന്റെ അവതാരകയായിരുന്നു മീനാക്ഷി. മീനാക്ഷി പ്രണയ വാര്‍ത്തയായിരുന്നു ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയിയില്‍ ചര്‍ച്ചയായത്.ഗായകന്‍ കൗശിക്കുമായി താരം പ്രണയത്തിലാണോ എന്ന സംശയമാണ് ആരാധകര്‍ ഉ്ന്നയിച്ചത്. ടോപ്പ് സിംഗറിലെ മത്സരാര്‍ത്ഥിയായിരുന്നു കൗശിക്. മീനാക്ഷിയും കൗശിക്കും അടുത്ത സുഹൃത്തുക്കളാണ്.
കൗശികിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് മീനാക്ഷിയുടെ കുടുംബം പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളും അനുമാനങ്ങളും കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് മീനാക്ഷിയുടെ അച്ഛന്‍ അനൂപ് പറഞ്ഞു. കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങള്‍. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടില്‍ അവര്‍ കുടുംബമായി വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശികും ഏട്ടനുമൊക്കെ വീട്ടില്‍ വരുമ്പോള്‍ വളരെ സ്‌നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ്, അനൂപ് വ്യക്തമാക്കി.
ചൊവ്വാഴ്ചയായിരുന്നു കൗശികിന്റെ ജന്മദിനം. അന്ന് ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ കുറിപ്പ് കൂടി പങ്കുവച്ചാണ് മീനാക്ഷി കൗശിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട 'തലവേദന'യ്ക്ക് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു 'പ്രശ്‌നം' നീയാണ്. ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം ഇച്ചുടൂ,മീനാക്ഷി കുറിച്ചു.
ഈ വര്‍ഷത്തിലെ മീനാക്ഷിയുടെ പിറന്നാളിന് കൗശികും ആശംസ പങ്കുവച്ചിരുന്നു. കൗശിക്കിന്റെ വാക്കുകള്‍: ''പാപ്പുമാ, ഞാന്‍ എത്രയൊക്കെ വഴക്കടിച്ചാലും അവസാനം വരെ കൂടെ നില്‍ക്കുന്ന ഒരേയൊരാള്‍ നീയാണ്. എത്ര തവണ നിന്നോട് അടികൂടിയെന്നു എനിക്കു തന്നെ നിശ്ചയമില്ല. ഒരിക്കലും ഉലയാത്ത സ്‌നേഹമാണ് എനിക്ക് നിന്നോട്. മരണത്തിനുപോലും എന്റെയും നിന്റെയും ആത്മാക്കളെ പിരിക്കാനാവില്ല. ഈ പോസ്റ്റുകള്‍ ആണ് ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ക്ക് കാരണം