അന്തരിച്ച് സംവിധായകന്‍ രാജേഷ് പിള്ളയുടെ ആഗ്രഹമായിരുന്നു ഉയരെ എന്ന സിനിമ. ഉയരെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത വേളയില്‍ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ഉയരെ സിനിമയുടെ സംവിധായകന്‍ മനു അശോകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. പിള്ളേച്ചാ..നമ്മുടെ സിനിമ റിലീസ് ആയി. എന്നു തുടങ്ങുന്ന കുറിപ്പ് ഹൃദയം തൊടുന്നതാണ്. രാജേഷ് പിള്ളയുടെ ശിഷ്യനാണ് മനു അശോകന്‍. രാജേഷ് രോഗാവസ്ഥയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് മനുവാണ്.
മനുവിന്റെ കുറിപ്പ് വായിക്കാം:-
പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍... പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..ാശ ൈ്യീൗ യമറഹ്യ
കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..
രാജേഷ് പിള്ളയുടെ ഭാര്യയാണ് മേഘ. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മേഘയും അണിയറക്കാരുടെ ഒപ്പം എത്തിയിരുന്നു. രാജേഷിന് ഏറ്റവും പ്രിയങ്കരരായ ബോബിസഞ്ജയ് ആണ് ഉയരെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജേഷിനോടുള്ള ആദര സൂചകമായാണ് ഈ ചിത്രം അണിയറക്കാര്‍ ഒരുക്കിയത്