സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയതാരമാണ് മഞ്ജുപിള്ള.ഇപ്പോളിതാ നടി പുതിയ വീട്ടിലേക്ക് താമസമാക്കിയിരിക്കുകയാണ്. മകള്‍ ദയ സുജിത്തിനൊപ്പം വീട് പാലുകാച്ചി ജീവിതത്തില്‍ പുതിയ തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഫ്‌ലാറ്റിലാണ് മഞ്ജു പിള്ളയുടെ ഇനിയുള്ള താമസം. മകളും അമ്മയും ഉള്‍പ്പെടുന്ന അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചല്‍
ഭര്‍ത്താവ് സുജിത് വാസുദേവ് ഒപ്പം ഇല്ലാതെ മഞ്ജു പിള്ള ഒറ്റയ്ക്ക് നേതൃത്വത്തിലാണ് പാലുകാച്ച് ചടങ്ങുകള്‍ നടത്തിയത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മഞ്ജു പിള്ള തന്നെ പാലുകാച്ച് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
മകള്‍ ദയ വിദേശപഠനത്തിന് പോയിരുന്നു. മഞ്ജുവിന്റെയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെയും ഏക മകളാണ് ദയ. അടുത്തിടെയായി സിനിമയും സീരിയലും കൂടാതെ ടി.വി. ഷോയിലെ ജഡ്ജ് ആയും മഞ്ജു എത്താറുണ്ട്.2021ല്‍ പുറത്തിറങ്ങിയ 'ഹോം' എന്ന സിനിമയിലെ മഞ്ജു പിള്ളയുടെ വേഷം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കുട്ടിയമ്മ എന്ന വീട്ടമ്മയായാണ് മഞ്ജു പിള്ള വേഷമിട്ടത്.