'ദിയാ നിന്റെ പ്രസവ വീഡിയോ കണ്ട് ഞാന്‍ ശരിക്കും കരഞ്ഞു; നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്; അനേകം പേരുടെ ഹൃദയങ്ങളില്‍ ധൈര്യവും ജനിപ്പിച്ചു; ദിയയുടെ വീഡിയോ കണ്ട് പേളി മാണി  കുറിച്ചത്

Malayalilife
 'ദിയാ നിന്റെ പ്രസവ വീഡിയോ കണ്ട് ഞാന്‍ ശരിക്കും കരഞ്ഞു; നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്; അനേകം പേരുടെ ഹൃദയങ്ങളില്‍ ധൈര്യവും ജനിപ്പിച്ചു; ദിയയുടെ വീഡിയോ കണ്ട് പേളി മാണി  കുറിച്ചത്

ഇന്‍ഫ്‌ലുന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ആണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നിറവയറുമായി ആശുപത്രിയിലെ ബര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നത് മുതല്‍ പൊന്നോമനയ്ക്ക് ജന്മം നല്‍കുന്നതും ജനന റിപ്പോര്‍ട്ടില്‍ പിതാവ് അശ്വിന്‍ കുഞ്ഞിന്റെ പേരെഴുതുന്നതുമെല്ലാം ഉള്‍പ്പെടുത്തിയ വീഡിയോയില്‍ ഉണ്ട്. ഇപ്പോഴിതാ, ഒരു വൈകാരിക കുറിപ്പുമായി പേളി മാണി രംഗത്ത് വന്നിരിക്കുകയാണ്. 

പേളി മാണിയുടെ വാക്കുകള്‍... കുടുംബ വ്ളോഗര്‍മാരുടെ ചരിത്രത്തില്‍ അതിവേഗം 60 ലക്ഷം കാഴ്ചക്കാര്‍! ദിയ കൃഷ്ണ.തന്റെ ജീവിതം -പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം- ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ അപാരമായ ധൈര്യം ആവശ്യമാണ്. ഇന്ന്, ഒരു പെണ്‍കുട്ടി അവളുടെ പ്രസവത്തിന്റെ വീഡിയോ പങ്കുവെച്ചത് കണ്ടു. അത് എന്നിലുണ്ടാക്കിയ വികാരങ്ങളുടെ തിരയിളക്കത്തിന് ഞാന്‍ തയ്യാറെടുത്തിരുന്നില്ല. ഞാന്‍ കരഞ്ഞു. അതിന്റെ കാരണം അവള്‍ കടന്നുപോയ വേദന മാത്രമായിരുന്നില്ല, ഓരോ നിമിഷവും അവള്‍ കാണിച്ച ധൈര്യം കൂടിയായിരുന്നു. 

വിറയ്ക്കുന്ന ശ്വാസം, നിശബ്ദമായ കണ്ണുനീര്‍, അവളുടെ ആത്മാവിനുള്ളില്‍ ആഴത്തില്‍ എവിടെനിന്നോ വന്ന നിലവിളി... അതുകഴിഞ്ഞൊരു ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞുകരച്ചില്‍ ഒപ്പം സമയത്തെ പിടിച്ചുനിര്‍ത്തിയ പരിശുദ്ധമായ സ്നേഹം. ഈ യാത്രയിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളേയും ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു. ആ വേദന, ആ പേടി, ആ പ്രതീക്ഷ, ഒപ്പം എങ്ങനെയോ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന, പറഞ്ഞറിയിക്കാനാകാത്ത കരുത്ത്. തന്റെ കഥ പങ്കുവെച്ച പെണ്‍കുട്ടിയോട് - നന്ദി. നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്. മറ്റനേകം പേരുടെ ഹൃദയങ്ങളില്‍ നീ ധൈര്യവും ജനിപ്പിച്ചു. എല്ലാ അമ്മമാരോടുമാണ്... ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ മനസിലാക്കുന്നു, ഒപ്പം നിങ്ങളുടെ യാത്രയുടെ ഓരോ ഭാഗത്തേയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാണ് പേളി കുറിച്ചത്.

pearle maaney emotional note about diya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES