Latest News

40 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടി  മാളികപ്പുറം; നന്ദിയും സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

Malayalilife
40 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടി  മാളികപ്പുറം; നന്ദിയും സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയില്‍ വീണ്ടും ഒരു 100 കോടി ക്ലബ്ബിന്റെ തിളക്കം ! ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 40 ദിവസത്തോടെ അടുക്കുന്ന സിനിമ ഇപ്പോളും 240 ഇല്‍ പരം തീയേറ്ററുകളിലായി 500ന് മുകളില്‍ റഗുലര്‍ ഷോസുമായി കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മറ്റു ഭാഷകളിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും എല്ലാം ബ്ലോക്കബ്സ്റ്ററായി ഇപ്പോളും റെക്കോര്‍ഡ് പ്രേക്ഷകരുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. 

ആഗോള കളക്ഷനില്‍ നൂറു കോടി എന്ന നേട്ടം സ്വന്തമാക്കിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 40ാം ദിവസമാണ് മാളികപ്പുറം നൂറു കോടി ക്ലബിലെത്തുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രം എന്ന നേട്ടവും മാളികപ്പുറം സ്വന്തമാക്കി. തിയേറ്ററുകളില്‍ മാളികപ്പുറം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്,? കൂടാതെ ചിത്രത്തിന്റെ തമിഴ്,? തെലുങ്ക്. കന്നഡ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിലുണ്ട്. . കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Read more topics: # മാളികപ്പുറം
malikappuram movie gets 100 crore in world wide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES