ഒരു മൊട്ടുസൂചിയാണെങ്കില്‍ക്കൂടിയും അത് എടുത്ത സ്ഥലത്ത് തന്നെ വെക്കുന്നയാളാണ് കാവ്യ; നിക്കൊരു സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നത്: ഉണ്ണി

Malayalilife
ഒരു മൊട്ടുസൂചിയാണെങ്കില്‍ക്കൂടിയും അത് എടുത്ത സ്ഥലത്ത് തന്നെ വെക്കുന്നയാളാണ് കാവ്യ; നിക്കൊരു സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നത്: ഉണ്ണി

സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവം അല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. കാവ്യയുടെ മാത്രമല്ല ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയുമൊക്കെയും വിശേഷങ്ങള്‍ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. ഇരുവരുടെയും ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കാവ്യയുടെ വശ്യ സൗന്ദര്യത്തെക്കുറിച്ച് ഉള്ള ചര്‍ച്ചകളും, നടിയുടെ മനോഹരമായ ചിത്രങ്ങളും ഒരു വീഡിയോയും വൈറല്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ കാവ്യയെക്കുറിച്ച്‌ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു കാവ്യ മാധവനെ ആദ്യമായി കണ്ടത്. 8 വര്‍ഷം മുന്‍പായിരുന്നു ആ കൂടിക്കാഴ്ച. മേക്കപ്പ് ആര്‍ടിസ്റ്റായി കരിയര്‍ തുടങ്ങിയ സമയമായിരുന്നു അത്. ഒരു മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടായിരുന്നു അന്നത്തേത്. എല്ലാകാര്യങ്ങളും കൃത്യമായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് കാവ്യ മാധവന്‍. പെര്‍ഫെക്ഷന് അങ്ങേയറ്റം പരിഗണന നല്‍കുന്ന ക്യാരക്ടറാണ് കാവ്യയുടേത്.

ഒരു മൊട്ടുസൂചിയാണെങ്കില്‍ക്കൂടിയും അത് എടുത്ത സ്ഥലത്ത് തന്നെ വെക്കുന്നയാളാണ് കാവ്യ. ജീവിതത്തില്‍ അത്രയേറെ കൃത്യത പുലര്‍ത്തുന്നയാളാണ്. എല്ലാകാര്യങ്ങളിലും ആ കൃത്യത നിലനിര്‍ത്താറുണ്ട്. കാവ്യയുടെ ആ സ്വഭാവം തനിക്കേറെയഷ്ടമാണെന്ന് ഉണ്ണി പറയുന്നു. മേക്കപ്പ് ചെയ്യുമ്ബോഴും ഇതെല്ലാം കാവ്യ നോക്കും. പൊതുവെ മറ്റൊരാളെ കണ്ണെഴുതാനൊന്നും സമ്മതിക്കാറില്ലെങ്കിലും എന്നെ അതിന് സമ്മതിക്കാറുണ്ട്

കണ്ണെഴുതിയാല്‍ അത് പുറത്തേക്ക് മാറരുതെന്ന് നിര്‍ബന്ധമുണ്ട് കാവ്യയ്ക്ക്. ഒരിക്കല്‍ ഞാന്‍ കണ്ണെഴുതിയപ്പോള്‍ അതിഷ്ടമായിരുന്നു അതിന് ശേഷമായാണ് എന്നോട് മേക്കപ്പ് ചെയ്യാനായി പറഞ്ഞത്. സ്ഥിരമായി വിളിക്കാനും തുടങ്ങി. മുടിയിലും മുഖത്തുമെല്ലാം വ്യത്യസ്തതയുമായി ചെയ്ത ലുക്കുകളെല്ലാം ശ്രദ്ധേയമായിരുന്നു. കാവ്യയുമായുള്ള അടുപ്പം കൂടിയത് അതോടെയാണ്.

കാവ്യയുടെ കല്യാണത്തിന് ഒരുക്കാന്‍ വേണ്ടി മാത്രം വന്നതായിരുന്നില്ല ഞാന്‍. എനിക്കൊരു സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നത്. അവളുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസം അവളെ സുന്ദരിയാക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവളുടെ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും കൂടെ നില്‍ക്കും. അവളെന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എപ്പോഴും നല്ലൊരു സുഹൃത്തായി ഞാന്‍ അവള്‍ക്കൊപ്പമുണ്ടാവുമെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

make up artist unni words about kavya madhavan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES